Connect with us

National

പുല്‍വാമയില്‍ തീവ്രവാദികളും സുരക്ഷാ ജീവനക്കാരും തമ്മില്‍ ഏറ്റുമുട്ടി

സുരക്ഷാ ജീവനക്കാര്‍ പരിശോധന നടത്തുന്നതിനിടെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി| ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ തീവ്രവാദികളും സുരക്ഷാ ജീവനക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍. പുല്‍വാമയിലെ മിത്രിഗം മേഖലയില്‍ സുരക്ഷാ ജീവനക്കാര്‍ നടത്തിയ തെരച്ചിലിനൊടുവിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് പൊലീസ് വ്യക്തമാക്കി.

ഈ മേഖലയില്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സുരക്ഷാജീവനക്കാര്‍ പരിശോധന നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സുരക്ഷാ ജീവനക്കാര്‍ പരിശോധന നടത്തുന്നതിനിടെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാജീവനക്കാര്‍ തിരിച്ചും വെടിവെക്കുകയായിരുന്നെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ ഏറ്റുമുട്ടലില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

 

---- facebook comment plugin here -----

Latest