Connect with us

National

ജമ്മു കശ്മീരില്‍ ഏറ്റ്മുട്ടല്‍ തുടരുന്നു; ഒരു സൈനികന് കൂടി വീരമൃത്യു

ഇതോടെ വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം അഞ്ചായി.

Published

|

Last Updated

ശ്രീനഗര്‍ |  ജമ്മു കശ്മീരിലെ രജൗരിയില്‍ ഭീകരരുമായി തുടരുന്ന ഏറ്റുമുട്ടലില്‍ ഒരുസൈനികന് കൂടി വീരമൃത്യു. ഇതോടെ വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം അഞ്ചായി. ഇന്നലെ നടന്ന ഏറ്റ് മുട്ടലില്‍ നാല് സൈനികരെ രാജ്യത്തിന് നഷ്ടമായിരുന്നു.ഇന്ന് രാവിലെ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷേ സേന വധിച്ചിരുന്നു. ലഷ്‌കര്‍ കമാന്‍ഡര്‍ ക്വാരിയെയും കൂട്ടാളിയെയുമാണ് സൈന്യം വധിച്ചത്.

ഭീകരരുടെ സാന്നിധ്യം സംബന്ധിച്ച് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് സൈന്യവും പോലീസും കാട്ടില്‍ തിരച്ചില്‍ തുടങ്ങിയത്. ഇതേത്തുടര്‍ന്ന് ഭീകരര്‍ സൈന്യത്തിന് നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു.9 പാരാ സ്‌പെഷ്യല്‍ ഫോഴ്‌സിലെ ക്യാപ്റ്റന്‍ എം വി പ്രഞ്ജാല്‍, ക്യാപ്റ്റന്‍ ശുഭം എന്നിവരും ഒരു ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫിസറും ഒരു സൈനികനും ആണ് ഇന്നലെ മരിച്ചത്.ഏറ്റുമുട്ടല്‍ നടന്ന കാലാകോട്ടിലെ ബാജിമാലിന് സമീപത്തുനിന്നാണ് ക്വാരിയുടെ മൃതദേഹം വ്യാഴാഴ്ച രാവിലെ കണ്ടെടുത്തത്. പാകിസ്ഥാന്‍-അഫ്ഗാനിസ്താന്‍ അതിര്‍ത്തിയില്‍ പരിശീലനം ലഭിച്ച ഇയാള്‍ സ്ഫോടകവസ്തുവായ ഐഇഡിയുടെ ഉപയോഗത്തില്‍ വിദഗ്ധനുമായിരുന്നു.