Connect with us

jammu attack

ജമ്മുവില്‍ ഏറ്റുമുട്ടല്‍ തുടരുന്നു

നേരത്തെ പൂഞ്ചില്‍ ഏറ്റുമുട്ടലില്‍ മലയാളി സൈനികനടക്കം അഞ്ച് ഇന്ത്യന്‍ സേനാംഗങ്ങള്‍ വീരമൃത്യു വരിച്ചിരുന്നു

Published

|

Last Updated

ശ്രീനഗര്‍ | ജമ്മു കാശ്മീരില്‍ തീവ്രവാദികളുമായുള്ള ഇന്ത്യന്‍ സൈന്യത്തിന്റെ ഏറ്റുമുട്ടല്‍ തുടരുന്നു. ഇവിടെ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി സുരക്ഷാ സേന അറിയിച്ചു. ഒരു വീട്ടില്‍ മൂന്ന് ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ട്. കീഴടങ്ങാനുള്ള സേനയുടെ നിര്‍ദ്ദേശം ഭീകരര്‍ തള്ളി.

അതേസമയം, പൂഞ്ചിലും സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റമുട്ടല്‍ തുടരുകയാണ്. നേരത്തെ പൂഞ്ചില്‍ ഏറ്റുമുട്ടലില്‍ മലയാളി സൈനികനടക്കം അഞ്ച് ഇന്ത്യന്‍ സേനാംഗങ്ങള്‍ വീരമൃത്യു വരിച്ചിരുന്നു. മലയാളിയായ സൈനികന്‍ കൊട്ടരക്കര ഓടനാവട്ടം സ്വദേശി എച്ച് വൈശാഖാണ് മരിച്ചത്.

പൂഞ്ചില്‍ പീര്‍പഞ്ചാള്‍ മേഖലയിലില്‍ രാവിലെ ഏട്ടരയോടെ ഏറ്റുമുട്ടല്‍ നടന്നു. വനമേഖല വഴി നുഴഞ്ഞ് കയറാന്‍ ശ്രമിക്കുകയായിരുന്നു ഭീകരര്‍. ഇതെതുടര്‍ന്നാണ് സൈന്യം മേഖലയില്‍ തിരച്ചില്‍ തുടങ്ങിയത്. വനത്തിനുള്ളില്‍ പത്ത് കിലോമീറ്റര്‍ ഉള്ളിലാണ് ഏറ്റുമുട്ടല്‍ നടന്നത്.