National
കശ്മീരിൽ ഏറ്റുമുട്ടൽ തുടരുന്നു; മൂന്ന് ഭീകരരെ വധിച്ച് സുരക്ഷാ സേന
കഴിഞ്ഞ ദിവസം കിഷ്ത്വാറില്‍ ഭീകരരും സുരക്ഷ സേനയും തമ്മിലുണ്ടായ ഏറ്റ്മുട്ടലില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യുവരിച്ചിരുന്നു

ശ്രീനഗര്‍ | ജമ്മു കശ്മീരിലെ ബരാമുള്ളയില്‍ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന മൂന്ന് ഭീകരരെ വധിച്ചു.ബരാമുള്ളയിലും കിഷ്ത്വാറിലും ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. പ്രദേശത്ത് ഇപ്പോഴും തിരച്ചില്‍ തുടരുകയാണെന്ന് സൈന്യം അറിയിച്ചു.
കൊല്ലപ്പെട്ട ഭീകരരുടെ ഡ്രോണ്‍ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇവരുടെ കൈയില്‍നിന്നും തോക്കുകള്‍ ഉള്‍പ്പടെ കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം കിഷ്ത്വാറില്‍ ഭീകരരും സുരക്ഷ സേനയും തമ്മിലുണ്ടായ ഏറ്റ്മുട്ടലില്‍ രണ്ട് സൈനികര്‍ വീരമൃത്യുവരിച്ചിരുന്നു. മറ്റ് രണ്ട് സൈനികര്‍ക്ക് പരുക്കുമുണ്ടായിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഈ മേഖലകളില്‍ ഇടയ്ക്കിടെ അക്രമ സംഭവങ്ങളുണ്ടാകുന്നത്.