Connect with us

Kerala

മന്ത്രി പി രാജീവിന്റെ കളമശ്ശേരി ഓഫീസിലേക്ക് കോണ്‍ഗ്രസ്സ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

കരിവന്നൂര്‍ ബാങ്കില്‍ പി രാജീവ് നിയമവിരുദ്ധമായി ഇടപെട്ടുവെന്ന് ഇഡി കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രതിഷേധം

Published

|

Last Updated

കൊച്ചി | മന്ത്രി പി രാജീവ് രാജിവെക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്സ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കരിവന്നൂര്‍ ബാങ്കില്‍ പി രാജീവ് നിയമവിരുദ്ധമായി ഇടപെട്ടുവെന്ന് ഇഡി കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കളമശ്ശേരിയിലെ എംഎല്‍എ ഓഫീസിലേക്ക് കോണ്‍ഗ്രസ്സ് പ്രതിഷേധം സംഘടിപ്പിച്ചത്.

ശനിയാഴ്ച രാവിലെ നൂറോളം പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി ഓഫീസിന് മുന്നില്‍ എത്തി.തുടര്‍ന്ന് പ്രവര്‍ത്തകരെ പോലീസ് ബാരിക്കേഡുകള്‍ വെച്ച് തടഞ്ഞു. പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ തള്ളിമാറ്റാന്‍ ശ്രമിച്ചതോടെ പോലീസും പ്രതിഷേധകാരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി.തുടര്‍ന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പിന്നീട്‌ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.

Latest