national herald case
ഡല്‍ഹിയില്‍ ഇന്നും കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ സംഘര്‍ഷം
എം പിമാരടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി
ന്യൂഡല്‍ഹി | നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്യുന്ന മൂന്നാം ദിനവും ഡല്‍ഹിയില്‍ കനത്ത പ്രതിഷേധം. എ ഐ സി സി ആസ്ഥാനത്തും വിജയ് ചൗക്കിലുമാണ് കോണ്‍ഗ്രസ് എം പിമാരും പ്രവര്‍ത്തകരും പ്രതിഷേധിച്ചത്.
എ ഐ സി സി ഓഫീസില്‍ നിന്നും രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ചുമായെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് തടയുകയായിരുന്നു. ഇതോടെ പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തുംതള്ളുമായി. കേരളത്തില്‍ നിന്നുള്ള എ പിമാരടക്കമുള്ള നിരവധി നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. അറസ്റ്റിന് വഴങ്ങാത്ത നേതാക്കളേയും പ്രവര്‍ത്തകരേയും വലിച്ചിഴച്ച് പോലീസ് വാഹനത്തില്‍ കയറ്റുകയായിരുന്നു.
അതിനിടെ സോണിയാ ഗാന്ധിയെ ചോദ്യം ചെയ്യല്‍ മൂന്നാം ദിനവും പുരോഗമിക്കുകയാണ്. ഇന്ന് പ്രയിങ്ക ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമൊപ്പമാണ് സോണിയ ഇ ഡി ഓഫീസിലെത്തിയത്.