Connect with us

Kerala

ഉത്സവത്തിനിടെ സംഘര്‍ഷം: പതിനാറുകാരനെ പോലീസുകാര്‍ മര്‍ദിച്ചെന്ന് പരാതി

നെഞ്ചുവേദനയും പുറംവേദനയും കാരണം കുട്ടിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published

|

Last Updated

തൃശൂര്‍ | തൃശൂര്‍ തളിക്കുളത്ത് പതിനാറുകാരനെ പോലീസുകാര്‍ മര്‍ദിച്ചതായി പരാതി. ഉത്സവത്തിനിടെ ചേരിതിരിഞ്ഞ് സംഘര്‍ഷമുണ്ടായതിന് പിന്നാലെ വനിതാ എസ് ഐയും മൂന്ന് സി പി ഒമാരും ക്രൂരമായി മര്‍ദിച്ചെന്നാണ് കുട്ടിയുടെ ആരോപണം.

നെഞ്ചുവേദനയും പുറംവേദനയും കാരണം കുട്ടിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാടാനപ്പള്ളി എസ് ഐ ഉള്‍പ്പെടെ നാല് ഉദ്യോഗസ്ഥര്‍ക്കെതിരെ കുടുംബം പരാതി നല്‍കി. ഇന്നലെയാണ് തളിക്കുളത്ത് ക്ഷേത്രത്തില്‍ കാവടി ഉണ്ടായിരുന്നത്. കാവടിയുമായി ബന്ധപ്പെട്ട് പ്രദേശത്തെ ആളുകള്‍ തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു. ഈ സംഘര്‍ഷം നിയന്ത്രിക്കുന്നതിനിടെയാണ് കുട്ടിയെ മര്‍ദിച്ചെന്നാണ് പരാതി.

Latest