Connect with us

Kerala

പാണ്ടിക്കാട് ഉത്സവത്തിനിടെ സംഘര്‍ഷം: യുവാവിന് വെടിയേറ്റു

കല്ലേറില്‍ ഇരുപതോളം പേര്‍ക്ക് പരുക്ക്

Published

|

Last Updated

മലപ്പുറം | പാണ്ടിക്കാട് ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ യുവാവിന് വെടിയേറ്റു. ചെമ്പ്രശ്ശേരി സ്വദേശി ലുഖ്മാനാണ് വെടിയേറ്റത്. ഗുരുതരമായി പരുക്കേറ്റ ലുഖ്മാന്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

ഇന്നലെയാണ് സംഭവം. കഴിഞ്ഞ തിങ്കളാഴ്ച സമീപത്തെ പുളിവെട്ടിക്കാവ് ക്ഷേത്രത്തില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇന്നലെ രാത്രി സമീപത്തെ കുടുംബ ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തിനിടെ വീണ്ടും സംഘര്‍ഷം ഉണ്ടായത്. പെപ്പര്‍ സ്പ്രേയും എയര്‍ ഗണും അടക്കം ഉപയോഗിച്ചായിരുന്നു ആക്രമണം.

സംഘര്‍ഷത്തിനിടെ വ്യാപകമായ കല്ലേറുമുണ്ടായി. കല്ലേറിലും നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മൂന്നു സ്വകാര്യ ആശുപത്രികളിലും കോഴിക്കോട് മെഡിക്കല്‍ കോളജിലുമായി ഇരുപതോളം പേര്‍ ചികിത്സയിലുണ്ട്.