Kerala
മലപ്പുറം ചുങ്കത്തറ പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായി
യുഡിഎഫിന്‍റെ അവിശ്വാസം പാസായി

മലപ്പുറം | മലപ്പുറം ചുങ്കത്തറ പഞ്ചായത്തില്‍ സിപിഎമ്മിന് തിരിച്ചടി.പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് നഷ്ടമായി.യുഡിഎഫിന്‍റെ അവിശ്വാസം പാസായി. പിവി അന്‍വറിന്‍റെ പിന്തുണയോടെയാണ് യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.
ഒമ്പതിനെതിരെ പതിനൊന്നു വോട്ടുകള്‍ക്കാണ് അവിശ്വാസ പ്രമേയം പാസായത്.എല്‍ഡിഎഫ് അംഗമായ നുസെെബ സുധീറാണ് യുഡിഎഫിനെ പിന്തുണച്ചത്.
അവിശ്വാസപ്രമേയ വോട്ടെടുപ്പ് നടക്കാനിരിക്കെ പഞ്ചായത്തിന് മുന്നില്‍ സംഘര്‍ഷം ഉടലെടുത്തിരുന്നു.ഓഫീസിനു മുന്നില്‍ യുഡിഎഫ്-എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. ഇരുപത് അംഗ ഭരണസമിതിയില്‍ പത്ത് അംഗങ്ങള്‍ വീതമായിരുന്നു എല്‍ ഡി എഫ് -യുഡിഎഫ് അംഗബലം.അടുത്തിടെ നടന്ന ഉപതിരെഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ യുഡിഎഫ് വിജയിച്ചതോടെയാണ് അംഗ ബലം തുല്യമായത്.
---- facebook comment plugin here -----