Connect with us

Kerala

മലപ്പുറം ചുങ്കത്തറയില്‍ അവിശ്വാസപ്രമേയ വോട്ടെടുപ്പിനു മുമ്പായി സംഘര്‍ഷം

ഇരുപത് അംഗ ഭരണസമിതിയില്‍ പത്ത് അംഗങ്ങള്‍ വീതമാണ് എല്‍ ഡി എഫ് -യുഡിഎഫ് അംഗബലം.

Published

|

Last Updated

മലപ്പുറം | അവിശ്വാസപ്രമേയ വോട്ടെടുപ്പ് നടക്കാനിരിക്കെ മലപ്പുറം ചുങ്കത്തറയില്‍ സംഘര്‍ഷം.
എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് ഭരണ സമിതിക്കെതിരെ യുഡിഎഫാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.

ഇരുപത് അംഗ ഭരണസമിതിയില്‍ പത്ത് അംഗങ്ങള്‍ വീതമാണ് എല്‍ ഡി എഫ് -യുഡിഎഫ് അംഗബലം.പിവി അന്‍വറിന്റെ പിന്തുണയോടെയാണ് യുഡിഎഫിന്റെ അവിശ്വാസ നീക്കം.

ഇടതുമുന്നണിയിലെ ഒരംഗം പിവി അന്‍വറിന്റെ ഇടപെടലിനെ തുടര്‍ന്ന് യുഡിഎഫിന് അനുകൂലമായി വോട്ടുചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.അങ്ങനെ വന്നാല്‍ ഇടതുമുന്നണിക്ക് ചുങ്കത്തറ പഞ്ചായത്ത് ഭരണം നഷ്ടമാവും.

Latest