Kerala
കോട്ടയം നഴ്‌സിങ് കോളജിലേക്ക് കെ എസ് യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം; പോലീസ് ജലപീരങ്കി പ്രയോഗിച്ചു
വിദ്യാര്‍ഥികള്‍ റാഗിംഗിന് ഇരയായ സംഭവത്തില്‍ കോളജ്,ഹോസ്റ്റല്‍ അധികൃതരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.

കോട്ടയം \ജൂനിയര്‍ വിദ്യാര്‍ഥികളെ അതിക്രൂര റാഗിങ്ങിന് ഇരയാക്കിയതില്‍ പ്രതിഷേധിച്ച് ഗാന്ധിനഗര്‍ നഴ്സിംഗ് കോളജിലേക്ക് കെഎസ്യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കോളജ് ഗേറ്റിന് മുന്നില്‍ പോലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. എന്നാല്‍ ഇത് മറികടന്ന് പ്രവര്‍ത്തകര്‍ അകത്തേക്ക് കടക്കാന്‍ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.വിദ്യാര്‍ഥികള്‍ റാഗിംഗിന് ഇരയായ സംഭവത്തില്‍ കോളജ്,ഹോസ്റ്റല്‍ അധികൃതരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
ഇടത് അനുകൂല സംഘടനയായ കേരള ഗവ.സ്റ്റുഡന്‍സ് നേഴ്സസ് അസോസിയേഷന്റെ നേതാവാണ് പ്രതികളില്‍ ഒരാളായ രാഹുല്‍ രാജ്. ഇത്തരം സംഘടനകളുമായി ബന്ധപ്പെട്ടവരാണ് റാഗിംഗിന് നേതൃത്വം കൊടുക്കുന്നതെന്ന് കെഎസ്യു ആരോപിച്ചു.നേരത്തേ എബിവിപി പ്രവര്‍ത്തകരും കോളജിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.