Connect with us

National

ജമ്മു കാശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു

സുരക്ഷാ സേനയ്ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തതായാണ് വിവരം.

Published

|

Last Updated

ശ്രീനഗര്‍| ജമ്മു കാശ്മീരിലെ കുപ്വാരയിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു.
കുപ് വാര മേഖലയില്‍ ഭീകരര്‍ നുഴഞ്ഞുകയറിയെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ്‌ സൈന്യവും ജമ്മു കാശ്മീര്‍ പോലീസിന്റെ സംയുക്ത സംഘവും ഗുഗല്‍ധറില്‍ തിരച്ചില്‍ നടത്തിയത്.

ഓപ്പറേഷന്‍ ഗുഗല്‍ധറിന്റെ ഭാഗമായി ഇന്നലെ മുതല്‍ നടത്തിയ തിരച്ചിലിന് പിന്നാലെയാണ് സൈന്യവും ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്. ശനിയാഴ്ച രാവിലെ രണ്ട് സൈനികരെ വധിച്ചതായി  സുരക്ഷാ സേന സ്ഥിരീകരിച്ചു. സുരക്ഷാ സേനയ്ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തതായാണ് വിവരം. പ്രദേശത്ത് പോലീസിന്റെയും സൈന്യത്തിന്റെയും സംയുക്ത സംഘം പരിശോധന തുടരുകയാണ്.

 

 

Latest