Connect with us

Kerala

മദ്യനയ അഴിമതി ആരോപിച്ച് പാലക്കാട് കലക്ട്രേറ്റിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം

എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.

Published

|

Last Updated

പാലക്കാട് | മദ്യനയ അഴിമതി ആരോപണത്തില്‍ എക്‌സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ് രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പാലക്കാട് കലക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

കലക്ട്രേറ്റിലേക്ക് സംഘടിപ്പിച്ച മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ശേഷം യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചു. ഇതേ തുടര്‍ന്ന് പോലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. തുടര്‍ന്ന് സംഘര്‍ഷം ഉണ്ടാവുകയും പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

അതേസമയം പ്രതിഷേധത്തിനെത്തിയ വനിതാ പ്രവര്‍ത്തകരോട് പോലീസ് മോശമായി പെരുമാറിയെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നത്.