Connect with us

Kerala

വയനാട് കലക്ട്രേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തി വീശി

Published

|

Last Updated

കല്‍പറ്റ | വയനാട് കലക്ട്രേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. വയനാട് പുനരധിവാസം വൈകുന്നതില്‍ കേന്ദ്രസര്‍ക്കാരിന് എതിരെയാണ് പ്രതിഷേധം നടത്തിയത്.

കലക്ട്രേറ്റ് പടിക്കലിരുന്ന് സമരം ചെയ്യുന്നതിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
പടിക്കല്‍ ധര്‍ണ്ണയിലിരുന്ന മറ്റ് സംഘടനാ പ്രവര്‍ത്തകരുമായി വാക്കുതര്‍ക്കമുണ്ടാക്കി.പ്രശ്നം രൂക്ഷമായതിനെ  തുടര്‍ന്ന് ഒരുകൂട്ടം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടുത്ത ഗേറ്റിലൂടെ കയറാന്‍ ശ്രമിച്ചു.

ഇതോടെ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തി വീശി. ഏതാണ്ട് നാലുതവണയോളം ലാത്തിവീശി.നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

Latest