National
പാര്‍ലിമെന്റ് വളപ്പിലെ സംഘര്‍ഷം; രാഹുല്‍ ഗാന്ധിക്കെതിരെ കേസ്
ബി ജെ പി എം പി നല്‍കിയ പരാതിയിലാണ് ഡല്‍ഹി പോലീസ് കേസെടുത്തത്.
ന്യൂഡല്‍ഹി | ആഭ്യന്തര മന്ത്രി അമിത് ഷായുടെ വിവാദ അംബേദ്കര്‍ പരാമര്‍ശവുമായി ബന്ധപ്പെട്ട് പാര്‍ലിമെന്റ് വളപ്പില്‍ നടന്ന സംഘര്‍ഷത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ കേസ്. ബി ജെ പി എം പി നല്‍കിയ പരാതിയിലാണ് ഡല്‍ഹി പോലീസ് കേസെടുത്തത്. നിയമോപദേശം തേടിയ ശേഷമാണ് നടപടിയെന്ന് പോലീസ് പറഞ്ഞു.
പാര്‍ലിമെന്റിലെ കവാടത്തില്‍ അരങ്ങേറിയ സംഘര്‍ഷത്തിനിടെ, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തള്ളിയതിനെ തുടര്‍ന്ന് ബി ജെ പി എം പിമാരായ മുകേഷ് രജ്പുത്, പ്രതാപ് സാരംഗി എന്നിവര്‍ക്ക് പരുക്കേറ്റെന്നാണ് ബി ജെ പി ആരോപണം.
അതേസമയം, ബി ജെ പി എം പിമാര്‍ തന്നെ കൈയേറ്റം ചെയ്തെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ആരോപിച്ചു. ബി ജെ പി എംപിമാര്‍ തന്നെ തള്ളിയെന്നും ശസ്ത്രക്രിയയ്ക്ക് വിധേയനായ തന്റെ കാല്‍മുട്ടുകള്‍ക്ക് പരുക്കേറ്റെന്നും ഖാര്‍ഗെ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് അയച്ച കത്തില്‍ പരാതിപ്പെട്ടു.