Connect with us

National

പാര്‍ലിമെന്റ് വളപ്പിലെ സംഘര്‍ഷം; രാഹുല്‍ ഗാന്ധിക്കെതിരായ കേസ് ക്രൈംബ്രാഞ്ചിന്

ബിജെപി എംപിമാര്‍ക്കെതിരെ കോണ്‍ഗ്രസ് എംപിമാര്‍ നല്‍കിയ പരാതിയും ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടുണ്ട്.

Published

|

Last Updated

ന്യൂഡല്‍ഹി | പാര്‍ലമെന്റ് സംഘര്‍ഷത്തില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ എടുത്ത കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ബിജെപി എംപിമാരെ ആക്രമിച്ചെന്ന കേസാണ് രാഹുല്‍ഗാന്ധിക്കെതിരെ ചുമത്തിയിരിക്കുന്നത്.പാര്‍ലമെന്റ് പോലീസാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.

അതേസമയം ബിജെപി എംപിമാര്‍ക്കെതിരെ കോണ്‍ഗ്രസ് എംപിമാര്‍ നല്‍കിയ പരാതിയും ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടുണ്ട്.

ശാരീരികമായി അക്രമിച്ചെന്നും ആക്രമണത്തിന് പ്രേരിപ്പിച്ചെന്നതുള്‍പ്പടെ 5 വകുപ്പുകള്‍ ചുമത്തിയാണ് രാഹുലിനെതിരെ കേസെടുത്തിരിക്കുന്നത്. 7വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

ആഭ്യന്തര മന്ത്രി അമിത് ഷായുടെ വിവാദ അംബേദ്കര്‍ പരാമര്‍ശവുമായി ബന്ധപ്പെട്ടാണ് പാര്‍ലിമെന്റ് വളപ്പില്‍ പ്രതിപക്ഷം പ്രതിഷേധം സംഘടിപ്പിച്ചത്. പാര്‍ലിമെന്റിലെ കവാടത്തില്‍ അരങ്ങേറിയ സംഘര്‍ഷത്തിനിടെ, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തള്ളിയതിനെ തുടര്‍ന്ന് ബി ജെ പി എം പിമാരായ മുകേഷ് രജ്പുത്, പ്രതാപ് സാരംഗി എന്നിവര്‍ക്ക് പരുക്കേറ്റെന്നാണ് ബി ജെ പി ആരോപണം.

Latest