Kerala
യൂത്ത് ലീഗിന്റെ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതക പ്രയോഗവും
നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്

തിരുവനന്തപുരം | സംസ്ഥാന സര്‍ക്കാരിനെതിരെ സെക്രട്ടേറിയറ്റിലേക്ക് യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതക പ്രയോഗവും നടത്തി. സെക്രട്ടേറിയറ്റിലേക്ക് കുപ്പികളടക്കം വലിച്ചെറിഞ്ഞതിന് പിറകെയാണ് പോലീസ് നടപടി. നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പലര്‍ക്കും പരുക്കേറ്റു. പതിനൊന്നരയോടെ തുടങ്ങിയ മാര്‍ച്ചില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പോലീസ് ബാരിക്കേഡിന് മുകളില്‍ കയറി പ്രതിഷേധിക്കുകയായിരുന്നു. പ്രവര്‍ത്തകര്‍ ബലം പ്രയോഗിച്ച് ബാരിക്കേഡുകള്‍ തള്ളി നീക്കാന്‍ ശ്രമിക്കുകയാണ്.
അഴിമതി, തൊഴിലില്ലായ്മ, വിലക്കയറ്റം, ലഹരിമാഫിയ തുടങ്ങി വിവിധ വിഷയങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം. യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന മാര്‍ച്ച് പി കെ കുഞ്ഞാലിക്കുട്ടി എംഎല്‍എയാണ് ഉദ്ഘാടനം ചെയ്തത്.
സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ മുദ്രാവാക്യം വിളി തുടരുകയാണ്.