Connect with us

Kerala

മാനവീയം വീഥിയില്‍ ക്രിസ്മസ് രാവില്‍ സംഘര്‍ഷം; യുവാക്കള്‍ പോലീസുമായി ഏറ്റുമുട്ടി

ഏറ്റുമുട്ടലില്‍ എഎസ്‌ഐ ഉള്‍പ്പടെയുള്ളവര്‍ക്ക് പരിക്കേറ്റു.

Published

|

Last Updated

തിരുവനന്തപുരം| തിരുവനന്തപുരം മാനവീയം വീഥിയില്‍ വീണ്ടും സംഘര്‍ഷം. ഇന്നലെ രാത്രി 12 മണിയോടെ ക്രിസ്മസ് ആഘോഷിക്കാനായി എത്തിയ യുവാക്കള്‍ പോലീസുമായി ഏറ്റുമുട്ടുകയായിരുന്നു. മാനവീയം വീഥിയിലെത്തുന്നതിന് മുമ്പ് വാഹനങ്ങള്‍ വഴിതിരിച്ചു വിടാന്‍ പോലീസ് നിര്‍ദേശം നല്‍കിയിരുന്നു. പോലീസ് നിര്‍ദേശം പാലിക്കാതെ നാല് യുവാക്കള്‍ സ്ഥലത്തെത്തി കാര്‍ പാര്‍ക്ക് ചെയ്യുകയായിരുന്നു.

വാഹനം പാര്‍ക്ക് ചെയ്യാനാവില്ലെന്നും നടപടിയെടുക്കുമെന്നും പോലീസ് പറഞ്ഞതിനെത്തുടര്‍ന്നാണ് പ്രശ്‌നമുണ്ടായത്. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ എഎസ്‌ഐ ഉള്‍പ്പടെയുള്ളവര്‍ക്ക് പരിക്കേറ്റു. ഡി വൈ എസ് പി അടക്കം കൂടുതല്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നാല് യുവാക്കളെ കസ്റ്റഡിയിലെടുത്തു. ഇവരെ മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.

മാനവീയം വീഥിയില്‍ മുന്‍പും നിരവധി തവണ കൂട്ടത്തല്ല് ഉണ്ടായിട്ടുണ്ട്. ഇതേതുടര്‍ന്ന് പോലീസ് ഇവിടെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം നിയന്ത്രണങ്ങളെടുത്ത് മാറ്റി പുലര്‍ച്ചെ അഞ്ച് മണിവരെ നൈറ്റ് ലൈഫിനായി മാനവീയം വീഥി വീണ്ടും തുറന്നുകൊടുക്കുകയായിരുന്നു.

 

 

 

Latest