Kerala
കൊല്ലം ചിതറയില്‍ കേബിള്‍ പൊട്ടിയതുമായി ബന്ധപ്പെട്ട് സംഘര്‍ഷം; മൂന്ന് പേര്‍ക്ക് വെട്ടേറ്റു
രാത്രി മൂന്ന് പേരെയും വെട്ടേറ്റ് കിടക്കുന്ന നിലയില്‍ നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു

കൊല്ലം | ചിതറ മാങ്കോട് കേബിള്‍ പൊട്ടിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ സംഘര്‍ഷം. മൂന്നു പേര്‍ക്ക് വെട്ടേറ്റു. മാങ്കോട് സ്വദേശി ദീപു,കിഴക്കുംഭാഗം സ്വദേശി ഷെഫീക്ക്,ബിജു എന്നിവര്‍ക്കാണ് വെട്ടേറ്റത്.മൂന്ന് പേരെയും ആദ്യം കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് രാത്രിയാണ് സംഭവം.
തടികയറ്റുന്ന ജോലിക്കിടെ കേബിള്‍ പൊട്ടിയതുമായി ബന്ധപ്പെട്ട് പ്രദേശത്ത് തര്‍ക്കമുണ്ടായിരുന്നു.വെട്ടേറ്റ മൂന്ന് പേരും തടി കയറ്റുന്ന ജോലിയില്‍ ഏര്‍പ്പെട്ടവരും തമ്മിലായിരുന്നു തര്‍ക്കം. ഇതിന്റെ തുടര്‍ച്ചയായി രാത്രി സംഘര്‍ഷമുണ്ടായെന്നാണ് വിവരം.രാത്രി മൂന്ന് പേരെയും വെട്ടേറ്റ് കിടക്കുന്ന നിലയില്‍ നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. ഇവരെ ആരാണ് വെട്ടിയതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.