Connect with us

National

ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകളുമായി ഏറ്റ്മുട്ടല്‍; സിആര്‍പിഎഫ് ജവാന് വീരമൃത്യു

മറ്റൊരു ജവാന് ഗുരുതരമായി പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.

Published

|

Last Updated

ബസ്താര്‍ |  ഛത്തീസ്ഗഢിലെ ബസ്താറില്‍ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സിആര്‍പിഎഫ് ജവാന് വീരമൃത്യു. സിആര്‍പിഎഫ് 168 ബറ്റാലിയന്‍ അസിസ്റ്റന്റ് കമാന്‍ഡന്റ് എസ് ബി ടിര്‍കി ആണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. മറ്റൊരു ജവാന് ഗുരുതരമായി പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.

മാവോയിസ്റ്റ് സാന്നിധ്യം രൂക്ഷമായ ഛത്തീസ്ഗഢിലെ ബിജാപുര്‍ ജില്ലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. പട്രോളിംഗ് നടത്തുകയായിരുന്നു സിആര്‍പിഎഫ് സംഘത്തിനെതിരെ മാവോയിസ്റ്റുകള്‍ വെടിവയ്പ്പ് നടത്തുകയായിരുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. സായുധ സേനയും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.

 

Latest