Kerala
പത്താം ക്ലാസ്സ് വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയില്‍
കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്

തിരുവനന്തപുരം | ആറ്റിങ്ങലില്‍ പത്താം ക്ലാസ്സ് വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണന്‍- ഗംഗ ദമ്പതികളുടെ മകന്‍ അമ്പാടി (15)യാണ് മരിച്ചത്. കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്.
മരണകാരണം വ്യക്തമല്ല. വിദ്യാര്‍ഥിയുടെ ഫോണ്‍ പോലീസ് പരിശോധിക്കും. പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ഥിയാണ് അമ്പാടി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)
---- facebook comment plugin here -----