Connect with us

National

പരീക്ഷാ ഹാളില്‍ ആയുധങ്ങളുമായെത്തിയ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ കസ്റ്റഡിയില്‍

പ്രിന്‍സിപ്പല്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്‌കൂളിലെത്തി നടത്തിയ പരിശോധനയില്‍ ആയുധങ്ങല്‍ കണ്ടെടുത്തു.

Published

|

Last Updated

ലഖ്‌നൗ | ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ ആയുധങ്ങളുമായി പരീക്ഷ ഹാളില്‍ എത്തിയ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ കസ്റ്റഡിയില്‍. ഇരുമ്പുകമ്പികളും ചങ്ങലകളും മൂര്‍ച്ചയുള്ള ആയുധങ്ങളുമായാണ് പരീക്ഷ കേന്ദ്രത്തിലേക്ക് വിദ്യാര്‍ഥികള്‍ എത്തിയത്. പരീക്ഷ നടന്നതിനു ശേഷം ചില വിദ്യാര്‍ഥികള്‍ പ്രശ്‌നമുണ്ടാക്കിയതായും റിപ്പോര്‍ട്ടുണ്ട്.തുടര്‍ന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധയില്‍  വിദ്യാര്‍ഥികളുടെ ബൈക്കുകളില്‍ നിന്നും മൂര്‍ച്ചയേറിയ ആയുധങ്ങള്‍ കണ്ടെടുത്തു. രണ്ട് ഇരുചക്രവാഹനങ്ങളില്‍ ബാഗുകളിലായാണ് മൂര്‍ച്ചയേറിയ ആയുധങ്ങളും ഇരുമ്പുകമ്പികളും ചങ്ങലകളും സൂക്ഷിച്ചിരുന്നത്. സംഭവത്തെ തുടര്‍ന്ന് 12ഓളം വിദ്യാര്‍ഥികളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

കുട്ടികളുടെ രക്ഷിതാക്കളുമായി സംസാരിച്ചതിനുശേഷം വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുക്കുന്ന കാര്യം തീരുമാനിക്കുമെന്ന് പോലീസ് വ്യക്തമാക്കി.


---- facebook comment plugin here -----


Latest