Kerala
കോഴിക്കോട്ട് പത്താം ക്ലാസ്സ് വിദ്യാര്‍ഥി മുങ്ങി മരിച്ചു
പരീക്ഷ കഴിഞ്ഞ് മടങ്ങവേയാണ് പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയത്

കോഴിക്കോട് | കോഴിക്കോട് പുല്ലൂരാംപാറയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ പത്താം ക്ലാസ്സ് വിദ്യാര്‍ഥി മുങ്ങി മരിച്ചു. പൊന്നാംങ്കയം ഇരുമ്പുഴിയില്‍ ഷിബുവിന്റെ മകന്‍ അജയ് ഷിബുവാണ് മരിച്ചത്.
പുല്ലൂരാംപാറ കുമ്പിടാന്‍ കയത്തില്‍ വൈകുന്നേരമാണ് അപകടം സംഭവിച്ചത്. പുല്ലൂരാംപാറ സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്നു. പരീക്ഷ കഴിഞ്ഞ് മടങ്ങവേയാണ് അജയ് പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയത്. മൃതദേഹം പോലീസെത്തി തുടര്‍നടപടികള്‍ക്ക് ആശുപത്രിയിലേക്ക് മാറ്റി.
---- facebook comment plugin here -----