Connect with us

Kerala

ആറ്റിങ്ങലില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയില്‍

ആറ്റിങ്ങല്‍ വലിയകുന്ന് സ്റ്റേഡിയത്തിന് സമീപം 'ശിവ'ത്തില്‍ കണ്ണന്റെയും ഗംയുടെയും മകന്‍ അമ്പാടി (15)യാണ് മരിച്ചത്.

Published

|

Last Updated

ആറ്റിങ്ങല്‍ | തിരുവനന്തപുരം ആറ്റിങ്ങലില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയില്‍. ആറ്റിങ്ങല്‍ വലിയകുന്ന് സ്റ്റേഡിയത്തിന് സമീപം ‘ശിവ’ത്തില്‍ കണ്ണന്റെയും ഗംയുടെയും മകന്‍ അമ്പാടി (15)യാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ഥിയാണ്.

രാവിലെ വൈകിയും അമ്പാടിയെ മുറിയില്‍ നിന്ന് പുറത്ത് കാണാഞ്ഞതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. മാതാപിതാക്കള്‍ ജോലിക്ക് പോയിരുന്നതിനാല്‍ അമ്പാടിയുടെ അമ്മൂമ്മയും സഹോദരിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് പോലീസിനെ വിവരം അറിയിച്ചത്.

കുട്ടിയുടെ മരണ കാരണം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടില്ല. വിശദമായ അന്വേഷണം നടന്നുവരികയാണ്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പരുകള്‍ – 1056, 0471- 2552056).

 

Latest