Connect with us

Kerala

പത്താംക്ലാസുകാരനെ തട്ടിക്കൊണ്ടുപോയത് പെണ്‍സുഹൃത്തുമായുള്ള അടുപ്പത്തെ തുടര്‍ന്ന്; നാല് പേര്‍ അറസ്റ്റില്‍

പ്രതികളില്‍ ഒരാളായ ശ്രീജിത്തിന്റെ പെണ്‍ സുഹൃത്തുമായി പത്താം ക്ലാസുകാരനുള്ള അടുപ്പത്തെ തുടര്‍ന്നാണ്് ത്ട്ടിക്കൊണ്ടു പോകലെന്ന് പോലീസ്

Published

|

Last Updated

തിരുവനന്തപുരം തിരുവനന്തപുരം മംഗലപുരത്ത് പത്താം ക്ലാസുകാരനെ തട്ടികൊണ്ടുപോയ സംഭവത്തില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അശ്വിന്‍ ദേവ്, അഭിറാം, ശ്രീജിത്ത്, അഭിരാജ് എന്നിവരാണ് അറസ്റ്റിലായത്.

പ്രതികളില്‍ ഒരാളായ ശ്രീജിത്തിന്റെ പെണ്‍ സുഹൃത്തുമായി പത്താം ക്ലാസുകാരനുള്ള അടുപ്പത്തെ തുടര്‍ന്നാണ്് ത്ട്ടിക്കൊണ്ടു പോകലെന്ന് പോലീസ് പറയുന്നു. ഇന്നലെ വൈകുന്നേരമാണ് മംഗലപുരം ഇടവിളാകത്ത് പത്താം ക്ലാസുകാരനെ കാറിലെത്തിയ നാലംഗ സംഘം വീട്ടില്‍ നിന്ന് വിളിച്ചിറക്കി ബലമായി പിടിച്ചു കയറ്റി കൊണ്ട് പോയത്. രാത്രി 7:45 ഓടെയായിരുന്നു സംഭവം. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ആറ്റിങ്ങല്‍ ഭാഗത്ത് നിന്ന് കുട്ടിയെ പോലീസ് കണ്ടെത്തി. കീഴാറ്റിങ്ങലില്‍ റബര്‍ തോട്ടത്തില്‍ തടഞ്ഞുവെച്ചിരുന്ന പത്താം ക്ലാസുകാരനെ പിന്‍തുടര്‍ന്ന് എത്തിയ പൊലീസാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. സംഘത്തിലെ രണ്ട് പേര്‍ ഇന്നലെ തന്നെ പിടിയിലായിരുന്നു. തട്ടികൊണ്ട് പോകാന്‍ ഉപയോഗിച്ച കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

 

Latest