Connect with us

National

അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചു; അധ്യാപകന് അഞ്ച് വര്‍ഷം തടവ്

കുട്ടികളുടെ സംരക്ഷകനാകേണ്ട അധ്യാപകന്റെ ഹീനമായ പ്രവൃത്തി ഇരയായ കുട്ടികളില്‍ മാനസികവും വൈകാരികവുമായ ആഘാതം സൃഷ്ടിച്ചുവെന്ന് പ്രത്യേക ജഡ്ജി സീമ ജാദവ് പറഞ്ഞു.

Published

|

Last Updated

മുംബൈ| അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച സംഭവത്തില്‍ സ്‌കൂള്‍ അധ്യാപകന് അഞ്ച് വര്‍ഷം തടവ്. മുംബൈയിലെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. സബര്‍ബന്‍ ഗോവണ്ടിയിലെ ഒരു സ്‌കൂളില്‍ ജോലി ചെയ്തിരുന്ന 28കാരനായ അധ്യാപകനാണ് ക്ലാസിലെ മൂന്നു പെണ്‍കുട്ടികളെ പീഡിപ്പിച്ചത്.

കുട്ടികളുടെ സംരക്ഷകനാകേണ്ട അധ്യാപകന്റെ ഹീനമായ പ്രവൃത്തി ഇരയായ കുട്ടികളില്‍  മാനസികവും വൈകാരികവുമായ ആഘാതം സൃഷ്ടിച്ചുവെന്ന് പ്രത്യേക ജഡ്ജി സീമ ജാദവ് പറഞ്ഞു. പ്രതി സാധാരണക്കാരനല്ലെന്നും മറ്റു തൊഴിലുകളെ സ്വാധീനിക്കുന്ന മേഖലയില്‍ ജോലി ചെയ്യുന്ന ആളാണെന്നും കോടതി നിരീക്ഷിച്ചു.

2019 സെപ്തംബറില്‍ പീഡനത്തിനിരയായ കുട്ടികളില്‍ ഒരാളുടെ മാതാവ് പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് അധ്യാപകനെതിരെ കേസെടുത്തിരുന്നു. പീഡനത്തിനിരയായ മൂന്ന് പെണ്‍കുട്ടികളും അഞ്ചാം ക്ലാസിലാണെന്നും പ്രതി അവരുടെ ക്ലാസ് ടീച്ചറാണെന്നും പരാതിയില്‍ പറഞ്ഞിരുന്നു. അധ്യാപകന്‍ തങ്ങളെ എപ്പോഴും മോശമായി സ്പര്‍ശിച്ചിരുന്നുവെന്ന് വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു. ഇരകളുടെ മൊഴി അവിശ്വസിക്കാന്‍ ഒരു കാരണവുമില്ലെന്നും ഇത് മറ്റ് സാക്ഷികളും സ്ഥിരീകരിക്കുന്നുവെന്നും കോടതി വ്യക്തമാക്കി.

 

 

 

Latest