Connect with us

Kerala

തിരുവനന്തപുരത്ത് കടലില്‍ കുളിക്കാനിറങ്ങിയ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയെ കാണാതായി

വൈകിട്ട് കടലില്‍ കുളിക്കാനിറങ്ങിയ അഞ്ചംഗ സംഘത്തിലെ രണ്ട് കുട്ടികളെ തിരയില്‍പ്പെട്ട് കാണാതാകുകയായിരുന്നു

Published

|

Last Updated

തിരുവനന്തപുരം |  അഞ്ചുതെങ്ങ് വലിയപള്ളിക്ക് സമീപം കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി. വൈകിട്ട് കടലില്‍ കുളിക്കാനിറങ്ങിയ അഞ്ചംഗ സംഘത്തിലെ രണ്ട് കുട്ടികളെ തിരയില്‍പ്പെട്ട് കാണാതാകുകയായിരുന്നു. അഞ്ചുതെങ്ങ് സ്വദേശികളായ ആഷ്‌ലി ജോസ് (12)ന് വേണ്ടി തിരച്ചില്‍ തുടരുകയാണ്.

തിരച്ചിലിനിടെ അഞ്ച് മണിയോടെയാണ് ജിയോ തോമസ് (10) എന്ന കുട്ടിയെ കണ്ടെത്തിയത്. കുട്ടി ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.കാണാതായ ആഷ്ലി ജോസ് സേക്രട്ഹാര്‍ട്ട് സ്‌കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ഥിയാണ്.അഞ്ചുതെങ്ങ് പോലീസ്, കോസ്റ്റല്‍ പോലീസ്, ഫയര്‍ഫോഴ്‌സ് തുടങ്ങിയവരുടെയും മത്സ്യത്തൊഴിലാളികളുടെയും നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തുന്നത്.

 

Latest