Connect with us

National

തഞ്ചാവൂരില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി കുഴഞ്ഞുവീണു മരിച്ചു

ഇന്നലെ സ്‌കൂളില്‍ വിരനിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായുള്ള ആല്‍ബെന്‍ഡസോള്‍ ഗുളികകള്‍ കുട്ടികള്‍ക്ക് നല്‍കിയിരുന്നു.പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് കിട്ടിയതിനുശേഷമേ മരണകാരണം വ്യക്തമാവുകയുള്ളു എന്ന് പോലീസ് വ്യക്തമാക്കി.

Published

|

Last Updated

ചെന്നൈ | തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ ഏഴാം ക്ലാസുകാരി സ്‌കൂളില്‍ കുഴഞ്ഞുവീണ് മരിച്ചു. 12കാരി കവിബാലയാണ് മരിച്ചത്.പല്ലത്തൂര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇന്നലെ വൈകീട്ടാണ് സംഭവം.

സുഹൃത്തുക്കള്‍ക്കൊപ്പം സൂകൂള്‍ ഗ്രൗണ്ടിലേക്ക് നടക്കുന്നതിനിടെ 12കാരി കുഴഞ്ഞുവീഴുകയും മൂക്കില്‍ നിന്നും രക്തസ്രാവമുണ്ടാവുകയുമായിരുന്നു.ഉടന്‍ തന്നെ കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

ഇന്നലെ സ്‌കൂളില്‍ വിരനിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായുള്ള ആല്‍ബെന്‍ഡസോള്‍ ഗുളികകള്‍ കുട്ടികള്‍ക്ക് നല്‍കിയിരുന്നു.കവിബാലയും ഇത് കഴിച്ചിരുന്നു.ഗുളികയുടെ പാര്‍ശ്വഫലമാണോ മരണകാരണമെന്ന് അറയില്ല.പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് കിട്ടിയതിനുശേഷമേ മരണകാരണം വ്യക്തമാവുകയുള്ളു എന്നും പോലീസ് വ്യക്തമാക്കി.

 

Latest