Connect with us

Kerala

കേരളത്തിലെ എട്ടാം ക്ലാസിനെ യുപി വിഭാഗത്തില്‍ ഉള്‍പ്പെടുത്തണം: ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

അടുത്ത മാസം 22നാണ് സുപ്രീം കോടതി വാദം കേള്‍ക്കുക.

Published

|

Last Updated

ന്യൂഡല്‍ഹി| കേരളത്തിലെ യുപി സ്‌കൂളുകളുടെ ഘടന മാറ്റം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ അടുത്ത മാസം കോടതി വാദം കേള്‍ക്കും. അടുത്ത മാസം 22നാണ് സുപ്രീം കോടതി വാദം കേള്‍ക്കുക. എട്ടാം ക്ലാസിനെ യുപി ക്ലാസുകളുടെ കൂടെ ചേര്‍ക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. കേന്ദ്രനിയമം ഉണ്ടായിട്ടും സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് കെഇആര്‍ പ്രകാരമാണെന്ന് കാണിച്ച് യുപി സ്‌കൂളുകളാണ് മുന്‍പ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

 

 

 

 

Latest