Kerala
ചോറോട് എട്ടാം ക്ലാസ് വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

കോഴിക്കോട് | വടകര ചോറോട് എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി. ചെറുവട്ടാങ്കണ്ടി അന്‍സര്‍ മഹലില്‍ നിസ മെഹക്ക് അന്‍സറാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം.
വീട്ടിലെ കിടപ്പുമുറിയിലാണ് നിസയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.മരണകാരണം വ്യക്തമല്ല.
പെണ്‍കുട്ടിക്ക് മാനസികസമ്മര്‍ദ്ദം ഉണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങള്‍ പോലീസ് അന്വേഷിക്കുന്നുണ്ട്.മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
വടകര സെന്റ് ആന്റണീസ് ഗേള്‍സ് ഹൈസ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് മരിച്ച നിസ.
(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)
---- facebook comment plugin here -----