Kerala
കായംകുളത്ത് വന്ദേഭാരത് ട്രെയിന്‍ തട്ടി ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു
കുട്ടി ട്രാക്കിലൂടെ ഫോണില്‍ സംസാരിച്ച് നടക്കുന്നത് കണ്ടതായി നാട്ടുകാര്‍ പറഞ്ഞു

ആലപ്പുഴ | കായംകുളത്ത് വന്ദേഭാരത് ട്രെയിന്‍ തട്ടി ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. തെക്കേക്കര വാത്തികുളത്ത് ശ്രീലക്ഷ്മി എന്ന ശ്രീക്കുട്ടി (15) ആണ് മരിച്ചത്. കായംകുളം കാക്കാനാടിന് കിഴക്ക് ഹോളി മേരി സ്‌കൂളിന് സമീപമുള്ള ലെവല്‍ ക്രോസിലാണ് സംഭവം. മാവേലിക്കര ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ്
ആറുമണിക്ക് ട്രാക്കിലൂടെ കടന്നുപോയ വന്ദേ ഭാരത് എക്‌സ്പ്രസ് ആണ് പെണ്‍കുട്ടിയെ തട്ടിയത്. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കുട്ടി ട്രാക്കിലൂടെ ഫോണില്‍ സംസാരിച്ച് നടക്കുന്നത് കണ്ടതായി നാട്ടുകാര്‍ പറഞ്ഞു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും
---- facebook comment plugin here -----