maharajas college
മഹാരാജാസ് കോളജില്‍ ക്ലാസ് തുടങ്ങി; എത്തിയത് 30 ശതമാനം വിദ്യാര്‍ഥികള്‍ മാത്രം
യൂണിറ്റ് പ്രസിഡന്റിന് നേരെയുണ്ടായ വധശ്രമത്തില്‍ ഉള്‍പെട്ടവര്‍ക്ക് എതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് എസ് എഫ് ഐ സമരത്തിലാണ്.
കൊച്ചി | എസ് എഫ് ഐ യൂണിറ്റ് പ്രസിഡന്റിനെ കെ എസ് യു-ഫ്രറ്റേണിറ്റി സംഘം കുത്തിക്കൊല്ലാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നു അടച്ചിട്ടിരുന്ന മഹാരാജാസ് കോളജില്‍ വീണ്ടും ക്ലാസുകള്‍ തുടങ്ങി. 30 ശതമാനം വിദ്യാര്‍ഥികള്‍ മാത്രമാണ് ഇന്ന് ഹാജരായത്.
യൂണിറ്റ് പ്രസിഡന്റിന് നേരെയുണ്ടായ വധശ്രമത്തില്‍ ഉള്‍പെട്ടവര്‍ക്ക് എതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് എസ് എഫ് ഐ സമരത്തിലാണ്. കഴിഞ്ഞ വ്യാഴാഴ്ച മുതലാണു കോളജ് അടച്ചിട്ടത്. മലബാര്‍ മേഖലയില്‍ നിന്നടക്കം ഹോസ്റ്റലില്‍ നിന്നു പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഏറെയും എത്തിയില്ല. മറ്റന്നാള്‍ മുതല്‍ വീണ്ടും തുടര്‍ച്ചയായ അവധി ദിനങ്ങളായതു കൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ എത്താത്തെന്ന് അധ്യാപകര്‍ പറയുന്നു.
കോളജില്‍ പോലീസ് സാന്നിധ്യം തുടരുന്നുണ്ട്. സംഘര്‍ഷത്തില്‍ സംഘര്‍ഷങ്ങളുടെ പേരിലെടുത്ത പത്ത് കേസുകളില്‍ അന്വേഷണം തുടരുകയാണ്. എസ് എഫ് ഐ യൂണിറ്റ് പ്രസിഡന്റ് അബ്ദുള്‍ നാസറിനെ ആക്രമിച്ച വിദ്യാര്‍ഥികള്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് കോളജ് യൂണിയന്‍ ചെയര്‍പേഴ്‌സന്‍ തമീം റഹ്മാന്റെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്.