Connect with us

Ongoing News

ക്ലാസിക് ക്ലാസന്‍; നാല് വിക്കറ്റ് ജയവുമായി ദക്ഷിണാഫ്രിക്ക

അഞ്ച് മത്സര പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 2-0ത്തിന്റെ ലീഡ് നേടി.

Published

|

Last Updated

കട്ടക്ക് | ദക്ഷിണാഫ്രിക്കക്കെതിരായ ടി ട്വന്റി പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യക്ക് തോല്‍വി. നാല് വിക്കറ്റിനാണ് സന്ദര്‍ശകര്‍ വിജയം കൊയ്തത്. ഇതോടെ അഞ്ച് മത്സര പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 2-0ത്തിന്റെ ലീഡ് നേടി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 148 റണ്‍സില്‍ ചുരുക്കിക്കെട്ടാന്‍ ദക്ഷിണാഫ്രിക്കക്ക് കഴിഞ്ഞു. 10 പന്തുകള്‍ ശേഷിക്കേ ദക്ഷിണാഫ്രിക്ക ലക്ഷ്യം മറികടന്നു. ഭുവനേശ്വര്‍ കുമാറിന്റെ ഉജ്ജ്വല ബൗളിങ് പ്രകടനം മാത്രമാണ് സന്ദര്‍ശകരെ കുഴപ്പിച്ചത്. വെറും 13 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് ദക്ഷിണാഫ്രിക്കന്‍ വിക്കറ്റുകളാണ് ഭുവനേശ്വര്‍ എറിഞ്ഞിട്ടത്.

ഹെന്റിച്ച് ക്ലാസന്റെ തകര്‍പ്പന്‍ ബാറ്റിങാണ് ദക്ഷിണാഫ്രിക്കയെ അനായാസ ജയത്തിലെത്തിച്ചത്. 46 പന്തില്‍ 81 റണ്‍സാണ് ക്ലാസന്‍ ഒറ്റക്ക് വാരിക്കൂട്ടിയത്. 30 പന്തില്‍ 35 എടുത്ത ടെംബ ബാവുമയും മികച്ച സംഭാവനയേകി. 15ല്‍ 20 എടുത്ത ഡേവിഡ് മില്ലര്‍ പുറത്താകാതെ നിന്നു.

നേരത്തെ, ശ്രേയസ് അയ്യര്‍ (35 പന്തില്‍ 40), ഇശാന്‍ കിഷന്‍ (21ല്‍ 34), ദിനേഷ് കാര്‍ത്തിക്ക് (21ല്‍ 30) എന്നിവരുടെ ബാറ്റിംഗ് കരുത്തിലാണ് ഇന്ത്യ 148ല്‍ എത്തിയത്. ഹര്‍ഷല്‍ പട്ടേല്‍ ഒമ്പത് പന്തില്‍ 12 റണ്‍സെടുത്തു. ദക്ഷിണാഫ്രിക്കക്കു വേണ്ടി ആന്റിച്ച് നോര്‍ജെ രണ്ടും കാഗിസോ റബാദ, വെയിനെ പാര്‍നെല്‍, ഡ്വെയിന്‍ പ്രെടോറിയസ്, കേശവ് മഹാരാജ് എന്നിവര്‍ ഓരോന്നും വിക്കറ്റ് നേടി.

Latest