Connect with us

Kerala

കളിമണ്ണ്: നോളജ് സിറ്റിയിൽ അവധിക്കാല ക്യാമ്പ് തുടങ്ങി

അഞ്ചാം ക്ലാസ്സ് മുതൽ പ്ലസ്ടു വരെയുള്ളവർക്ക് വിവിധ ക്യാമ്പുകളിൽ പങ്കെടുക്കാം

Published

|

Last Updated

കോഴിക്കോട്| ഹാബിറ്റസിന് കീഴിൽ മർകസ് നോളജ് സിറ്റിയിൽ നടക്കുന്ന വേനലവധിക്കാല ക്യാമ്പ് ‘കളിമണ്ണിന്’ തുടക്കമായി. ഹൈസ്‌കൂൾ വിദ്യാർഥികൾക്കായുള്ള ആദ്യ ബാച്ച് ആണ് ആരംഭിച്ചത്. ക്യാമ്പ് കോ ഓർഡിനേറ്റർ റനീൻ സൈദ് എം ലോഞ്ച് ചെയ്തു.

ലീഡർഷിപ്പ്, ക്രിയേറ്റിവിറ്റി, കമ്മ്യൂണിക്കേഷൻ, പബ്ലിക് സ്പീക്കിംഗ് തുടങ്ങിയ സെഷനുകളാണ് നടക്കുന്നത്. ലോഞ്ചിംഗ് സെഷനിൽ ഹാബിറ്റസ് ലൈഫ് സ്‌കൂൾ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അബ്ദുസ്സലാം, അക്കാദമിക് ഫാക്കൽറ്റി ജാഫർ സ്വാദിഖ്, അബ്ദുർറഹ്മാൻ സഖാഫി സംസാരിച്ചു.

അഞ്ച് ദിവസത്തെ സോഫ്റ്റ് സ്‌കിൽ ക്യാമ്പും പത്ത് ദിവസത്തെ കമ്മ്യൂണികേറ്റീവ് ഇംഗ്ലീഷ് ക്യാമ്പുമാണ് അവധിക്കാലം സംഘടിപ്പിക്കുന്നത്. അഞ്ചാം ക്ലാസ്സ് മുതൽ പ്ലസ്ടു വരെയുള്ള കുട്ടികളാണ് വിവിധ ക്യാമ്പുകളിൽ പങ്കെടുക്കുന്നത്. അടുത്ത ബാച്ചുകളിലേക്കുള്ള അഡ്മിഷൻ നടന്നുകൊണ്ടരിക്കുകയാണ്. രജിസ്ട്രേഷനായി 8129250158 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് അധികൃതർ അറിയിച്ചു.

Latest