National
ഡൽഹിയിൽ ശുദ്ധവായു തിരികെ; ആറ് വർഷത്തിനിടെ ആദ്യം
ഡൽഹിയിൽ എയർ ക്വാളിറ്റി ഇൻഡക്സ് (എക്യുഐ) 53 ആണ് വ്യാഴാഴ്‌ച രേഖപ്പെടുത്തിയത്.
ന്യൂഡൽഹി | ആറുവർഷത്തിനിടെ തലസ്ഥാനത്ത് ഏറ്റവും വൃത്തിയുള്ള ശുദ്ധവായു വ്യാഴാഴ്‌ച രേഖപ്പെടുത്തി. എയർ ക്വാളിറ്റി ഇൻഡക്സ് (എക്യുഐ)യിൽ 53 ആണ് വ്യാഴാഴ്‌ച രേഖപ്പെടുത്തിയത്. 2018നും 24നും ഇടയിൽ ആദ്യമായാണ് ഈ അളവിലേക്ക് എത്തുന്നത്.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ കണക്കനുസരിച്ച് തലസ്ഥാനത്തെ എയർ ക്വാളിറ്റി ഇൻഡക്സ് (എക്യുഐ) 53 രേഖപ്പെടുത്തുന്നത് ആറു വർഷങ്ങൾക്ക് മുമ്പാണ്. ഇക്കൊല്ലം ജനുവരി മുതൽ എക്യുഐ 50നും 100നും ഇടയിലാണ്.
എക്യുഐ അനുസരിച്ച് പൂജ്യത്തിനും 50 നും ഇടയിലുള്ള വായു ‘നല്ലത്’, 51‐ 100 ‘തൃപ്‌തികരം’, 101‐ 200 ‘മിതമായത്’, 201-300 ‘മോശം’, 301- 400 ‘വളരെ മോശം’, 401‐500 ‘കഠിനമായത്’ എന്നിങ്ങനെയാണ് കണക്കാക്കുന്നത്.
ഡൽഹിയിൽ സമീപ ദിവസങ്ങൾ ചെറിയ മഴ ലഭിക്കുന്നുണ്ട്. ഇതാകാം ശുദ്ധ വായു അളവ് കൂടാൻ കാരണം. വർഷങ്ങളായി പലപ്പോഴും ഏറ്റവും മലിനമായ വായു ലഭിക്കുന്ന നഗരമാണ് ഡൽഹി. ഇതിൽ സർക്കാർ നടപടി എടുക്കാത്തതിൽ സുപ്രീംകോടതി പോലും രംഗത്തെത്തിയിരുന്നു.