Kerala
ക്ലീന്‍ റൂറല്‍; 27 ബംഗ്‌ളാദേശ് പൗരന്‍മാര്‍ കൊച്ചിയില്‍ പിടിയില്‍
ഇതര സംസ്ഥാന തൊഴിലാളികളെന്ന വ്യാജേന മുനമ്പത്തെ ലേബര്‍ ക്യാംപില്‍ താമസിച്ച് വരികയായിരുന്നു ഇവര്‍
കൊച്ചി | അനധികൃതമായി കൊച്ചിയില്‍ താമസിച്ച് ജോലി ചെയ്തിരുന്ന ബംഗ്ലാദേശ് പൗരന്മാര്‍ പിടിയില്‍. 27 പേരെയാണ് മുനമ്പത്ത് നിന്ന് ആലുവ പോലീസും തീവ്രവാദ വിരുദ്ധ സേനയും സംയുക്തമായി നടത്തിയ റെയ്ഡില്‍ പിടികൂടിയത്. ക്ലീന്‍ റൂറല്‍ എന്ന പേരില്‍ കൊച്ചിയില്‍ നടത്തുന്ന പരിശോധനയിലാണ് ഇവര്‍ പിടിയിലായിരിക്കുന്നത്.
ഇതര സംസ്ഥാന തൊഴിലാളികളെന്ന വ്യാജേന മുനമ്പത്തെ ലേബര്‍ ക്യാംപില്‍ താമസിച്ച് വരികയായിരുന്നു ഇവര്‍. പിടിയിലായവരില്‍ സ്ത്രീകളും ഉള്‍പ്പെടും. 50 ഓളം പേരെ കസ്റ്റഡിയിലെടുത്തതില്‍ 23 പേരെ ഇതര സംസ്ഥാനത്ത് നിന്നുള്ളവരാണെന്ന് തിരിച്ചറിഞ്ഞതോടെ വിട്ടു.ഇന്നലെ രാത്രി 12 മണിയോടെയാണ് പരിശോധന തുടങ്ങിയത്. പിടിയിലായവരില്‍ ചിലര്‍ ഒരു വര്‍ഷത്തിലേറെയായി ഇവിടെ താമസിക്കുന്നുണ്ട്. കൂലിവേല ചെയ്തുവരികയായിരുന്നു ഇവര്‍. ഇവരെ വിശദമായി ചോദ്യം ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.