Kuwait
കാലാവസ്ഥ മെച്ചപ്പെട്ടു;കുവൈത്തില്‍ വിമാന സര്‍വീസ് പുന:രാരംഭിച്ചു
കുവൈത്തിലേക്ക് വരുന്നതും പോകുന്നതുമായ വിമാനങ്ങള്‍ പുനക്രമീകരിച്ചതായും ഡി ജി സി എ യിലെ എയര്‍ നാവിഗേഷന്‍ സര്‍വീസ് അഫേഴ്സു ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഇമാദ് അല്‍ ജലൂവി പറഞ്ഞു
കുവൈത്ത് സിറ്റി | പൊടിക്കാറ്റ് കാരണം നിര്‍ത്തിവെച്ച കുവൈത്ത് ഇന്റര്‍നാ ഷണല്‍ എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനം വൈകിട്ടോടെ പുനരാരംഭിച്ചു. കുവൈത്തിലേക്ക് വരുന്നതും പോകുന്നതുമായ വിമാനങ്ങള്‍ പുനക്രമീകരിച്ചതായും ഡി ജി സി എ യിലെ എയര്‍ നാവിഗേഷന്‍ സര്‍വീസ് അഫേഴ്സു ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഇമാദ് അല്‍ ജലൂവി പറഞ്ഞു. പൊടിക്കാറ്റ് രാജ്യത്തെ ചില പ്രദേശങ്ങളില്‍ 500മീറ്ററില്‍ താഴെയുള്ള ദൃശ്യപരതക്ക് കാരണമായി.60കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശുകയുമുണ്ടായി.
എന്നാല്‍ രാത്രിയോടെ കുവൈത്തില്‍ കാലാവസ്ഥ മെച്ചപ്പെട്ടു .വായുവില്‍ പൊടിപടലങ്ങള്‍ നേരിയ തോതില്‍ ഇന്നും തുടരുമെന്ന് കുവൈത്ത് കാലാവസ്ഥ വകുപ്പിലെ ദേറാര്‍ അല്‍ അലി പറഞ്ഞു. തിങ്കളാഴ്ച ഉച്ചയോടെ രാജ്യത്തുണ്ടായ പൊടിപടലങ്ങള്‍ പല പ്രദേശങ്ങളിലും ഏതാണ്ട് പൂജ്യമായ ദൃശ്യ പരതയിലേക്ക് നയിച്ചു. ഇത് മണിക്കൂറില്‍ 60കിലോമീറ്റര്‍ വേഗതയുള്ള കാറ്റുമായി പൊടി ബന്ധപ്പെട്ടിരിക്കുന്നുഎന്ന് സൂചിപ്പിക്കുന്നു.