Connect with us

cloudburst

മേഘവിസ്‌ഫോടനം: ഹിമാചലിലും ഉത്തരാഖണ്ഡിലുമായി 19 മരണം

കേദാര്‍നാഥില്‍ 1000 പേര്‍ കുടുങ്ങിയെന്നും കേദാര്‍നാഥിന്റെ ട്രെക്ക് റൂട്ടില്‍ 800 പേര്‍ കുടുങ്ങിയെന്നും പോലീസ് വ്യക്തമാക്കി.

Published

|

Last Updated

ഷിംല | മേഘവിസ്‌ഫോടനം മൂലമുള്ള കനത്ത മഴ ഹിമാചലിലും ഉത്തരാഖണ്ഡിലും കനത്ത നാശം വിതച്ചു. ഉത്തരാഖണ്ഡില്‍ പതിനാല് പേരും ഹിമാചല്‍ പ്രദേശില്‍ അഞ്ച് പേര്‍ മരിച്ചു.

കേദാര്‍നാഥില്‍ 1000 പേര്‍ കുടുങ്ങിയെന്നും കേദാര്‍നാഥിന്റെ ട്രെക്ക് റൂട്ടില്‍ 800 പേര്‍ കുടുങ്ങിയെന്നും പോലീസ് വ്യക്തമാക്കി. തെഹ്രിയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു.
കനത്ത മഴയില്‍ രുദ്രപ്രയാഗ് റോഡുകള്‍ ഒഴുകിപ്പോയി. ഒറ്റപ്പെട്ടവരെ പുറത്തെത്തിക്കുന്നതിനുള്ള ശ്രമവും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്.

താഴ്ന്ന പ്രദേശങ്ങളിലും മലകള്‍ക്ക് മുകളിലും താമസിക്കുന്നവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുകയാണ്. വ്യാഴാഴ്ച വരെ 737 പേരെ ഹെലികോപ്റ്ററില്‍ രക്ഷപ്പെടുത്തിയതായും കുറഞ്ഞത് 2,670 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കൊണ്ടുപോയതായും ഉത്തരാഖണ്ഡ് പോലീസ് അറിയിച്ചു.

സംസ്ഥാനത്തെ ജനങ്ങളോടും യാത്രക്കാരോടും ജാഗ്രത പാലിക്കാനും ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ പാലിക്കാനും ഉത്തരാഖണ്ഡ് പോലീസ് ഡയറക്ടര്‍ ജനറല്‍ അഭിനവ് കുമാര്‍ അഭ്യര്‍ഥിച്ചു. തെഹ്രി, രുദ്രപ്രയാഗ് ജില്ലകളിലെ കനത്ത മഴയെത്തുടര്‍ന്ന് കേദാര്‍നാഥ് യാത്ര രണ്ട് ദിവസത്തേക്ക് നിര്‍ത്തിവച്ചതായും എന്‍ ഡിആര്‍എഫും എസ് ഡി ആര്‍ എഫും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും അഭിനവ് കുമാര്‍ അറിയിച്ചു.

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി വ്യാഴാഴ്ച തെഹ്രിയിലും രുദ്രപ്രയാഗിലും കനത്ത മഴ നാശം വിതച്ച സ്ഥലങ്ങളില്‍ പരിശോധന നടത്തി. വൈദ്യുതി ബന്ധവും കുടിവെള്ള ലൈനുകളും തകരാറിലായിട്ടുണ്ട്.

മൂന്ന്‌