Connect with us

National

അമര്‍നാഥില്‍ മേഘ വിസ്‌ഫോടനം; മരണം പത്തായി, 40 ഓളം പേരെ കാണാതായി

ഗുഹക്കകത്ത് 10,000ത്തിനും 15,000ത്തിനും ഇടയില്‍ ഭക്തരുണ്ടായിരുന്ന സമയത്താണ് സംഭവമുണ്ടായത്.

Published

|

Last Updated

അമര്‍നാഥ് | ജമ്മു കശ്മീരിലെ അമര്‍നാഥില്‍ മേഘ വിസ്‌ഫോടനത്തില്‍ മരണം പത്തായി .നാല്‍പ്പതോളം പേരെ കാണാനില്ല. 25 ടെന്‍റുകള്‍ തകര്‍ന്നു. ദേശീയ ദുരന്ത നിവാരണ സേന രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. ഇവിടുത്തെ ഗുഹാക്ഷേത്രത്തിന് സമീപമുണ്ടായ വെള്ളപ്പൊക്കത്തില്‍ പെട്ടാണ് മരണം. നിരവധി പേര്‍ ഗുഹക്കുള്ളില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് സൂചന.

തീര്‍ഥാടകര്‍ക്ക് ഒരുക്കിയ ഭക്ഷണശാലകള്‍ ഒലിച്ചുപോയി. ഗുഹക്കകത്ത് 10,000ത്തിനും 15,000ത്തിനും ഇടയില്‍ ഭക്തരുണ്ടായിരുന്ന സമയത്താണ് സംഭവമുണ്ടായത്. രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്. സംഭവ സ്ഥലത്ത് ദേശീയ ദുരന്ത നിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്.

എന്താണ് മേഘ വിസ്‌ഫോടനം?

വളരെ ചെറിയ സമയത്തിനുള്ളില്‍, ഒരു ചെറിയ പ്രദേശത്തു പെയ്തിറങ്ങുന്ന അതിശക്തമായ മഴയെയാണ് മേഘസ്‌ഫോടനം അഥവാ cloudburst എന്നു വിളിക്കുന്നത്. പലപ്പോഴും മിനുട്ടുകള്‍ മാത്രം നീളുന്ന ഈ പ്രതിഭാസം വലിയ വെള്ളപ്പൊക്കത്തിനും നാശനഷ്ടങ്ങള്‍ക്കും ഇടയാക്കാറുണ്ട്. കാറ്റിന്റെയും ഇടിമുഴക്കത്തിന്റെയും അകമ്പടിയോടെ ആരംഭിക്കുന്ന മഴ, പെട്ടെന്നു ശക്തിപ്രാപിക്കുകയും ആ പ്രദേശത്തെയാകെ പ്രളയത്തിലാക്കുകയും ചെയ്യും. പൊതുവേ പറഞ്ഞാല്‍, മണിക്കൂറില്‍ 100 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ഒരു സ്ഥലത്തു ലഭിച്ചാല്‍, അതിനെ മേഘവിസ്‌ഫോടനമെന്നു കരുതാം.

 

 

 

---- facebook comment plugin here -----

Latest