Connect with us

National

ഹിമാചലില്‍ മേഘവിസ്‌ഫോടനം;വിവധയിടങ്ങളില്‍ മിന്നല്‍ പ്രളയം,ദേശീയപാത അടച്ചു

ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടതിനാല്‍ സ്പിതിയില്‍ നിന്ന മണാലിയിലേക്ക് പോകുന്ന വാഹനങ്ങള്‍ റോഹ്താങ് വഴി തിരിച്ചുവിട്ടതായി പോലീസ് വ്യക്തമാക്കി.

Published

|

Last Updated

ഷിംല | ഹിമാചലിലെ കുളു ജില്ലയില്‍ മേഘവിസ്‌ഫോടനം.മണാലിയിലും പുണെയിലും സൂറത്തിലും മിന്നല്‍ പ്രളയം ഉണ്ടായി. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മണാലി- ലേ ദേശീയ പാത അടച്ചു. റോഡുകളിലേക്ക് വ്യാപകമായി വലിയ ഉരുളന്‍ കല്ലുകള്‍ ഒലിച്ചെത്തിയത് ഗതാഗതം തടസപ്പെടാന്‍ കാരണമായി.

ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടതിനാല്‍ സ്പിതിയില്‍ നിന്ന മണാലിയിലേക്ക് പോകുന്ന വാഹനങ്ങള്‍ റോഹ്താങ് വഴി തിരിച്ചുവിട്ടതായി പോലീസ് വ്യക്തമാക്കി.മേഘവിസ്ഫോടനത്തെ തുടര്‍ന്ന് മണാലിയില്‍ കനത്ത നാശമാണ് ഉണ്ടായിരിക്കുന്നത്. പല്‍ച്ചാനില്‍ രണ്ടുവീടുകള്‍ ഒഴുകിപ്പോയി. പാലവും വൈദ്യുതി സ്റ്റേഷനും ഭാഗികമായി തകര്‍ന്നു. പലയിടത്തും വൈദ്യുതി മുടങ്ങി.

കനത്ത മഴയാണ് പ്രദേശത്ത്.ജൂലൈ 28 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് ദുരിതബാധിത പ്രദേശങ്ങളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മേഖലയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

 

Latest