National
ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനം; ഗംഗയില്‍ വെള്ളപ്പൊക്കം,വന്‍ നാശനഷ്ടം വിതച്ച് കനത്തമഴ
ഹരിദ്വാറിലെയും ഋഷികേശിലെയും ഗംഗാനദിയിലെ ജലനിരപ്പ് അപകടരേഖയ്ക്ക് അടുത്താണ്.
ഡെറാഡൂണ്‍ | ഉത്തരാഘട്ടിലെ തെഹിരി ഗര്‍വാള്‍ പ്രദേശത്തുണ്ടായ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് ഗംഗയില്‍ വെള്ളപ്പൊക്കം.നദികള്‍ കരകവിഞ്ഞൊഴുകി വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. റോഡുകളിലും പാലങ്ങളും തകര്‍ന്നു.കൃഷിയിടങ്ങളും വീടുകളും വെള്ളത്തിനടിയിലായി.തീരങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു.ഗുല്‍ബകോട്ടിലെയില്‍ ബദ്രീനാഥ് ദേശീയപാത അടച്ചു.
ഹരിദ്വാറിലെയും ഋഷികേശിലെയും ഗംഗാനദിയിലെ ജലനിരപ്പ് അപകടരേഖയ്ക്ക് അടുത്താണ്.ഡെറാഡൂണ്‍ ബാഗേശ്വര്‍ ജില്ലകളിലെ ചില പ്രദേശളില്‍ കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇവിടെങ്ങളിലെ വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഉത്തര കാശി, ചമോലി, രുദ്രപ്രയാഗ്, പൗരി, നൈനിറ്റാല്‍, പിത്തോഗഡ് തുടങ്ങിയ മേഖലകളില്‍ യെലോ അലര്‍ട്ടാണ്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഉത്താരാഖണ്ഡിലെ വിവിധ മേഖലകളില്‍ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. ഇവിടങ്ങളിലെ ജനജീവിതം ദുസ്സഹമായ സാഹചര്യമാണ്.
VIDEO | #Uttarakhand: Cloudburst in Tehri Garhwal area triggered a flash flood-like situation in the area. The Bal Ganga and Dharam Ganga rivers flowing through this area are in spate. Road connectivity to dozens of villages in the upper regions has been completely cut off.… pic.twitter.com/lg0NSELT2w
— Press Trust of India (@PTI_News) July 27, 2024