National
സിക്കിമിൽ മേഘവിസ്ഫോടനം, മിന്നൽ പ്രളയം; 23 സൈനികരെ കാണാതായി
നോർത്ത് സിക്കിമിലെ ലൊനാക് തടാകത്തിന് മുകളിൽ പെട്ടെന്നുണ്ടായ മേഘവിസ്ഫോടനത്തെ തുടർന്ന് ലാച്ചൻ താഴ്‌വരയിലെ ടീസ്റ്റ നദിയിൽ ജലനിരപ്പ് ഉയരുകയായിരുന്നു
കൊൽക്കത്ത | സിക്കിമിൽ ചൊവ്വാഴ്ച രാത്രിയുണ്ടായ വെള്ളപ്പൊക്കത്തിൽ കുടുങ്ങി 23 ഇന്ത്യൻ സൈനികരെ കാണാതായി. നോർത്ത് സിക്കിമിലെ ലൊനാക് തടാകത്തിന് മുകളിൽ പെട്ടെന്നുണ്ടായ മേഘവിസ്ഫോടനത്തെ തുടർന്ന് ലാച്ചൻ താഴ്‌വരയിലെ ടീസ്റ്റ നദിയിൽ ജലനിരപ്പ് ഉയരുകയായിരുന്നുവെന്ന് ഈസ്റ്റേൺ കമാൻഡിലെ ത്രിശക്തി കോർപ്‌സ് പ്രസ്താവനയിൽ പറഞ്ഞു.
ചുങ്‌താങ് അണക്കെട്ടിൽ നിന്ന് വെള്ളം തുറന്നുവിട്ടത് നദിയിൽ 15-20 അടി വരെ ജലനിരപ്പ് പെട്ടെന്ന് വർധിക്കാൻ ഇടയാക്കിയതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഇത് സിങ്താമിന് സമീപമുള്ള ബർദാംഗിൽ പാർക്ക് ചെയ്തിരുന്ന സൈനിക വാഹനങ്ങളെ ബാധിച്ചു. 23 ഉദ്യോഗസ്ഥരെ കാണാതായതായും ചില വാഹനങ്ങൾ ചെളിയിൽ മുങ്ങിയതായും റിപ്പോർട്ടുണ്ട്. തിരച്ചിൽ തുടരുകയാണെന്ന് സൈനിക കേന്ദ്രങ്ങൾ അറിയിച്ചു.
താഴ്‌വരയിലെ ചില സൈനിക സ്ഥാപനങ്ങളെയും വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്. വിശദാംശങ്ങൾ സ്ഥിരീകരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്,