Connect with us

Thrikkakara by-election

മുഖ്യമന്ത്രിയുടെ നൂറെന്ന മോഹം തകര്‍ന്നുവീണു: ഉമ്മന്‍ ചാണ്ടി

ജനാധിപത്യ വിരുദ്ധമായി പ്രവര്‍ത്തിച്ച സര്‍ക്കാറിനെ ജനം തിരുത്തി

Published

|

Last Updated

കോട്ടയം | യു ഡി എഫും കോണ്‍ഗ്രസും ഒറ്റക്കെട്ടായി പൊരുതിയത് തൃക്കാക്കരയില്‍ ഫലം കണ്ടെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മുഖ്യമന്ത്രിയുടെ നൂറെന്ന മോഹം തകര്‍ന്നുവീണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
എറണാകുളത്ത് നടന്ന വികസനത്തിന് ഒരു പങ്കുമില്ലാതെ എല്‍ ഡി എഫ് വികസനത്തെ കുറച്ചു പറഞ്ഞു. ജനം എല്‍ ഡി എഫിനെ തള്ളിക്കളഞ്ഞു. പോളിംഗ് ശതമാനം കുറഞ്ഞാല്‍ യു ഡി എഫിനെ ബാധിക്കുമെന്നത് തെറ്റാണെന്ന് തെളിഞ്ഞു. സര്‍ക്കാറിനെതിരായ വിധി എഴുത്താണ്. അഹങ്കാരം വെടിഞ്ഞ് ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കണം. ജനാധിപത്യ വിരുദ്ധമായി പ്രവര്‍ത്തിച്ച സര്‍ക്കാറിനെ ജനം തിരുത്തിയിരിക്കുകയാണെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.

Latest