Connect with us

k sudhakaran against pinarayi

മുഖ്യമന്ത്രിയുടെ വിശദീകരണം തൊണ്ടതൊടാതെ വിഴുങ്ങാനാകില്ല: കെ സുധാകരന്‍

മുഖ്യമന്ത്രിക്ക് മോദി ഫോബിയ

Published

|

Last Updated

കോഴിക്കോട് | സ്വര്‍ണക്കടത്ത് ആരോപണത്തില്‍ മുഖ്യമന്ത്രിയുടെ നിയമസഭയിലെ വിശദീകരണം തൊണ്ടതൊടാതെ വിഴുങ്ങാന്‍ സാധ്യമല്ലെന്ന് കെ പി സി സി പ്രസിസന്റ് കെ സുധാകരന്‍. പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടി പറയാതെ മുഖ്യമന്ത്രി തെന്നിമാറി. ഇത് മടിയില്‍ കനമുള്ളതുകൊണ്ടാണ്.ഹൈക്കോടതി മേല്‍നോട്ടത്തില്‍ സി ബി ഐ അന്വേഷണം വേണമെന്ന പ്രതിപക്ഷ ആവശ്യത്തോട് മുഖ്യമന്ത്രി മുഖം തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

്മുഖ്യമന്ത്രിയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന ആരോപണങ്ങള്‍ക്ക് അദ്ദേഹം മറുപടി പറയാന്‍ തയാറാകാത്തത് ദുരൂഹത വര്‍ധിപ്പിക്കുന്നു. മുഖ്യമന്ത്രിയുടെ യു എ ഇ സന്ദര്‍ശനത്തിനിടെ ബാഗേജ് കാണാതായ സംഭവുമായി ബന്ധപ്പെട്ട് പരസ്പരവിരുദ്ധ കാര്യങ്ങളാണ് ശിവശങ്കറും മുഖ്യമന്ത്രിയും പറയുന്നത്.

പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയെ മുഖ്യമന്ത്രിയും മന്ത്രി സ്വീകരിക്കാനെത്താത്തിന് പിന്നില്‍ മോദി ഫോബിയയാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

 

 

Latest