Connect with us

Kerala

മുഖ്യമന്ത്രി പറഞ്ഞത് മലപ്പുറത്തെക്കുറിച്ചല്ല; വാക്കുകളെ ദുരുദ്ദേശത്തോടെ വര്‍ഗീയമായി വളച്ചൊടിച്ചു: എം ബി രാജേഷ്

മാധ്യമങ്ങള്‍ക്ക് ഒരിക്കല്‍ പ്രതിനായകനായിരുന്ന അന്‍വര്‍ ഇപ്പോള്‍ താരമാണ്. ഇടതുപക്ഷത്തിനെതിരെ തിരിഞ്ഞാല്‍ മാധ്യമങ്ങള്‍ തലയില്‍ ചുമന്ന് നടക്കുന്ന സ്ഥിതിയാണ്.

Published

|

Last Updated

തിരുവനന്തപുരം | മുഖ്യമന്ത്രി ഏതെങ്കിലും ജില്ലയെ കുറിച്ചല്ല പറഞ്ഞതെന്നും അദ്ദേഹത്തിന്റെ വാക്കുകളെ ദുരുദ്ദേശത്തോടെ വര്‍ഗീയമായി വളച്ചൊടിച്ചിരിക്കുകയാണെന്നും മന്ത്രി എം ബി രാജേഷ്. മുഖ്യമന്ത്രി പരാമര്‍ശിച്ചത് മലപ്പുറത്തെകുറിച്ച് അല്ല. കളളക്കടത്ത് സ്വര്‍ണം എന്തിന് ഉപയോഗിക്കുന്നുവെന്ന് മാത്രമാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും മന്ത്രി പറഞ്ഞു.

കള്ളക്കടത്തിനെ എതിര്‍ക്കുമ്പോള്‍ ഏതെങ്കിലും ജില്ലയെ പഴി ചാരുന്നവരാണ് സങ്കുചിത രാഷ്ട്രീയത്തിനായി ജില്ലയെ അപമാനിക്കുന്നത്. മലപ്പുറത്തെ കളങ്കപ്പെടുത്താന്‍ ഉള്ള ശ്രമങ്ങളെ നേരിട്ട് എതിര്‍ത്ത നേതാവാണ് പിണറായി വിജയനും  സിപിഎമ്മും എന്നും എംബി രാജേഷ് പറഞ്ഞു.

അന്‍വറിനെ സിപിഐഎം ഒരു കാലത്തും ന്യായീകരിക്കുകയോ സംരക്ഷിക്കുകയോ ചെയ്തിട്ടില്ല. മാധ്യമങ്ങള്‍ക്ക് ഒരിക്കല്‍ പ്രതിനായകനായിരുന്ന അന്‍വര്‍ ഇപ്പോള്‍ താരമാണ്. ഇടതുപക്ഷത്തിനെതിരെ തിരിഞ്ഞാല്‍ മാധ്യമങ്ങള്‍ തലയില്‍ ചുമന്ന് നടക്കുന്ന സ്ഥിതിയാണെന്നും മന്ത്രി പറഞ്ഞു.

Latest