Connect with us

vd satheeshan against govt

മുഖ്യമന്ത്രിയും കോടിയേരിയും സംസാരിക്കുന്നത് ജന്മിമാരെ പോലെ: വി ഡി സതീശന്‍

എം പിമാരുടെ നിലവാരം മുഖ്യമന്ത്രി അളക്കേണ്ട

Published

|

Last Updated

തിരുവനന്തപുരം |  മുഖ്യമന്ത്രി പിണറായി വിജയനും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സംസാരിക്കുന്നത് ജന്മിമാരെ പോലെയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പണ്ട് ജന്മിമാര്‍ കര്‍ഷക സമരക്കാരോട് പെരുമാറുന്നത് പോലെയാ് മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും മന്ത്രിമാരും കെ റെയില്‍ സമരക്കാരോട് പെരുമാറുന്നത്. കോര്‍പറേറ്റുകളെ പോലെയാണ് ഇവര്‍ പെരുമാറുന്നത്. ഇവര്‍ ഭൂതകാലം മറുന്നുപോയി. നരേന്ദ്രമോദിയുടെ അതേ ഭാഷയാണ് മുഖ്യമന്ത്രിക്കെന്നും സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

കെ റെയില്‍ പദ്ധതിക്കെതിരെ സമരം ചെയ്ത എംപിമാരെ ഡല്‍ഹി പോാലീസ് ആക്രമിച്ചപ്പോള്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടിറിയും ആഹ്ലാദിച്ചു. നിലവാരം വിട്ട് എംപിമാര്‍ പെരുമാറി എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എം പിമാരുടെ നിലവാരം മുഖ്യമന്ത്രി അളക്കേണ്ട. വേണമെങ്കില്‍ പൊലീസ് സ്റ്റേഷന്റെ അകത്തും ബോംബ് നിര്‍മിക്കുമെന്ന് പറഞ്ഞ നേതാവാണ് കോടിയേരി. അദ്ദേഹമാണ് പറയുന്നത് എംപിമാര്‍ക്ക് അടി കിട്ടേണ്ടിയിരിക്കുന്നുവെന്ന്.

ടയര്‍ കമ്പനികളുടേയും സെപെയര്‍ പാര്‍ട്സ് കമ്പനികളില്‍ നിന്നു കാശ് വാങ്ങിയാണ് സമരം ചെയ്യുന്നതെന്നാണ മന്ത്രി സജി ചെറിയാന്‍ പറഞ്ഞത്. ഈ മന്ത്രി സഭയിലെ ഏറ്റവും വലിയ തമാശക്കാരനാണ് സജി ചെറിയാന്‍. സമരത്തോട് ഇടത് നേതാക്കള്‍ക്ക് എന്താണ് ഇത്ര അസഹിഷ്ണുത. കെ റെയിലിന് 64000 കോടി രൂപയാണ് ഉണ്ടാവുക എന്നത് കളളക്കണക്കാണ്. കേന്ദ്ര റെയില്‍വേ മന്ത്രി പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ ശരിവെച്ചിട്ടുണ്ട്. സി പി എമ്മിനേയും സംഘപരിവാറിനേയും ബന്ധിപ്പിക്കാനായുളള ഇടനിലക്കാര്‍ ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

 

 

Latest