Connect with us

Kerala

സര്‍ക്കാര്‍ ഒപ്പമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി; ഹരജി സര്‍ക്കാറിനെതിരായ വ്യാഖ്യാനമായതില്‍ ക്ഷമ ചോദിക്കുന്നുവെന്നും അതിജീവിത

കോടതിയില്‍ നല്‍കിയ ഹരജിയില്‍ സര്‍ക്കാറിനെതിരെ ഒന്നും പറഞ്ഞിട്ടില്ല.

Published

|

Last Updated

തിരുവനന്തപുരം |  ആക്രമിക്കപ്പെട്ട കേസില്‍ സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് ഉറപ്പ് നല്‍കിയതായി അതിജീവിത. മുഖ്യമന്ത്രി നല്‍കിയ വാക്കുകളെ പരിപൂര്‍ണായി വിശ്വസിക്കുകയാണെന്നും അവര്‍ പറഞ്ഞു. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു നടി. കോടതിയില്‍ നല്‍കിയ ഹരജിയില്‍ സര്‍ക്കാറിനെതിരെ ഒന്നും പറഞ്ഞിട്ടില്ല. കേസുമായി ബന്ധപ്പെട്ട ആശങ്കകളാണ് ഹരജിയിലുണ്ടായിരുന്നത്. അത് സര്‍ക്കാറിനെതിരായ വ്യാഖ്യാനമായി വന്നതില്‍ ക്ഷമ ചോദിക്കുന്നുവെന്നും നടി പറഞ്ഞു.

മുഖ്യമന്ത്രിയുമായി കോടതികാര്യങ്ങള്‍ പങ്കുവെച്ചു. അദ്ദേഹം നല്‍കിയ ഉറപ്പില്‍ ഏറെ സന്തോഷമുണ്ട്. തുടരന്വേഷണത്തിന് സര്‍ക്കാറിന്റെ പൂര്‍ണ പിന്തുണ ഉണ്ടാകുമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്. കേസ് നീണ്ടു പോകുന്നതില്‍ കേസ് നടത്തുന്ന മറ്റെല്ലാവരേയും പോലെ തനിക്കും പ്രയാസം ഉണ്ടായി .കോടതിയില്‍ ഹരജി നല്‍കിയതില്‍ തന്നെ മന്ത്രിമാര്‍ വിമര്‍ശിച്ചതില്‍ ഒന്നും പറയാനില്ലെന്നും നടി പ്രതികരിച്ചു. മുഖ്യമന്ത്രിയെ മുന്‍പും കാണാന്‍ ശ്രിമിച്ചുവെങ്കിലും ഇതാണ് യഥാര്‍ഥ സമയം എന്നു തോന്നിയതിനാലാണ് ഇപ്പോള്‍ കൂടിക്കാഴ്ച നടത്തിയത്. തന്നെ വിര്‍ശിച്ചു പറയുന്നവര്‍ പറയട്ടെ. പോരാടാന്‍ തന്നെയാണ് തീരുമാനം.അതിന് തയ്യാറല്ലാതിരുന്നവെങ്കില്‍ മുന്‍പെ ഇട്ടേച്ചുപോകുമായിരുന്നു. എനിക്ക് നീതികിട്ടണം- അതിജീവിത പറഞ്ഞു

രാവിലെ പത്ത് മണിക്ക് സെക്രട്ടറിയേറ്റിൽ വച്ചായിരുന്നു മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച. കൂടിക്കാഴ്ചയ്ക്ക് ശേഷം ഡിജിപിയെയും എഡിജിപി ക്രൈമിനെയും മുഖ്യമന്ത്രി അടിയന്തരമായി വിളിച്ചു എന്നാണ് വിവരം.കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് അതിജീവത പരാതിയുന്നയിച്ചതോടെ സര്‍ക്കാരിനെതിരെ പ്രതിപക്ഷമടക്കം രൂക്ഷ വിമര്‍ശനമുയര്‍ത്തിയതോടെയാണ് സർക്കാറും കൂടിക്കാഴ്ച നടത്തിയത്.

Latest