Kerala
സി എം സെന്റര്‍ കോറല്‍ ജൂബിലി ആഘോഷങ്ങള്‍ക്ക്് വെള്ളിയാഴ്ച തുടക്കമാകും
വ്യത്യസ്ഥ പദ്ധതികളുടെ പൂര്‍ത്തീകരണവും പുതിയ പദ്ധതികളുടെ പ്രഖ്യാപനവുമാണ് ആഘോഷ പരിപാടികളിലൂടെ ലക്ഷ്യം വെക്കുന്നത്

മടവൂര്‍ | മത സാമൂഹിക സംസ്‌കാരിക വിദ്യാഭ്യാസ ജീവകാരുണ്യ പ്രവര്‍ത്തന മേഖലകളില്‍ വ്യത്യസ്ഥമായ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയമായ മടവൂര്‍ സി എം സെന്ററിന്റെ കോറല്‍ ജൂബിലിയും സി എം വലിയുല്ലാഹിയുടെ 35ാം ആണ്ട് നേര്‍ച്ചയും വിപുലമായ പരിപാടികളോടെ നാളെ തുടക്കമാവും.
വ്യത്യസ്ഥ പദ്ധതികളുടെ പൂര്‍ത്തീകരണവും പുതിയ പദ്ധതികളുടെ പ്രഖ്യാപനവുമാണ് ആഘോഷ പരിപാടികളിലൂടെ ലക്ഷ്യം വെക്കുന്നത്. ഏപ്രില്‍ 11,12,13,14 തിയ്യതികളിലായി നടന്നുവരുന്ന കോറല്‍ ജൂബിലിയുടെ ഉദ്ഘാടനം നാളെ വൈകീട്ട് 4.30ന് സി എം മഖാം സിയാറത്തോടെ ആരംഭിക്കും. സിയാറത്തിന് സയ്യിദ് ഷറഫുദ്ദീന്‍ ജമലുല്ലൈലി നേതൃത്വം വഹിക്കും. ശേഷം നടക്കുന്ന പതാക ഉയര്‍ത്തല്‍ ചടങ്ങ് അബ്ദുല്‍ ഫത്താഹ് അവേലം നിര്‍വഹിക്കും.
അഞ്ചുമണിക്ക് ഉദ്ഘാടന സമ്മേളനം കെ കെ അഹ്മദ് കുട്ടി മുസ്ലിയാരുടെ അധ്യക്ഷതയില്‍ കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഹുസൈന്‍ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം നിര്‍വഹിക്കും. സയ്യിദ് അബ്ദുസ്സബൂര്‍ ബാഹസ്സന്‍ അവേലം ആമുഖ പ്രഭാഷണവും സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍ മുഖ്യപ്രഭാഷണവും നടത്തും. വണ്ടൂര്‍ അബ്ദുറഹിമാന്‍ ഫൈസി ,കോടമ്പുഴ ബാവ മുസ്ലിയാര്‍, വി പി എം ഫൈസി വില്യാപ്പള്ളി, അബ്ദുല്‍ ഖാദര്‍ മദനി കല്‍ത്തറ, ഹുസൈന്‍ മുസ്ലിയാര്‍ കൊടുവള്ളി തുടങ്ങിയവര്‍ സംബന്ധിക്കും.
രാത്രി ഏഴു മണിക്ക് അബ്ദുല്ലത്വീഫ് സഖാഫി കാന്തപുരം മതപ്രഭാഷണം നടത്തും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്ന തിനുവേണ്ടി സ്ഥാപനം സി എം സെന്റര്‍ പാലിയേറ്റീവിന് കോറല്‍ ജൂബിലിയോടെ ഏപ്രില്‍ 12 വൈകുന്നേരം 4 മണിക്ക് ആരംഭം കുറിക്കും. ഡോ.എം കെ മുനീര്‍ എം എല്‍ എ, ലിന്റോ ജോസഫ് എം എല്‍ എ, ഡോ. കെ ജി സജിത് കുമാര്‍, മടവൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, മറ്റു ജനപ്രതിനിധികള്‍ സംബന്ധിക്കും.
രാത്രി എഴു മണിക്ക് ലുഖ്മാനുല്‍ ഹകീം സഖാഫി പുല്ലാരയുടെ മത പ്രഭാഷണം നടക്കും. മുഹമ്മദലി സഖാഫി വള്ളിയാട് മതപ്രഭാഷണം ഉദ്ഘാടനം നിര്‍വഹിക്കും. അഹ്മദ് കബീര്‍ എളേറ്റില്‍, നാസര്‍ ചെറുവാടി എന്നിവര്‍ സംബന്ധിക്കും. ഏപ്രില്‍ 13 രാവിലെ 10 മണിക്ക് നടക്കുന്ന സ്റ്റുഡന്‍സ് മീറ്റ് ഹബീബ് കോയ തങ്ങള്‍ കടലുണ്ടിയുടെ പ്രാര്‍ഥനയോടെ ആരംഭിക്കും. എസ് എസ് എഫ് സ്റ്റേറ്റ് പ്രസിഡന്റ് സയ്യിദ് മുനീര്‍ അഹ്ദല്‍ കാസര്‍ഗോഡിന്റെ അധ്യക്ഷതയില്‍ എം കെ രാഘവന്‍ എം പി യോഗം ഉദ്ഘാടനം ചെയ്യും. മജീദ് കക്കാട്, എസ് ഷറഫുദ്ദീന്‍ അഞ്ചാംപീടിക, ജി അബൂബക്കര്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പ്രഭാഷണം നടത്തും.
വിഷയാവതരണം ജുനൈദ് ഖുത്വ്ബിയും കീനോട്ട് സലാം വയനാടും നിര്‍വഹിക്കുംഅലവി സഖാഫി കായലം, മുനീര്‍ സഖാഫി ഓര്‍ക്കാട്ടേരി, ശാദില്‍ നൂറാനി, ഷാഫി അഹ്സനി തുടങ്ങിയവര്‍ സംബന്ധിക്കും. വൈകുന്നേരം നാലു മണിക്ക് നടക്കുന്ന പ്രൊഫഷണല്‍ മീറ്റിന് ഡോ.മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയുടെ അധ്യക്ഷതയില്‍ ഹജ്ജ്, വഖഫ് മന്ത്രി വി അബ്ദുറഹ്മാന്‍ ഉദ്ഘാടനം നിര്‍വഹിക്കും. പി ടി എ റഹീം എം എല്‍ എ മുഖ്യാതിഥിയാവു. എന്‍ അലി അബ്ദുള്ള മുഖ്യപ്രഭാഷണം നിര്‍വഹിക്കും. സൈഫുദ്ദീന്‍ ഹാജി തിരുവനന്തപുരം, ഡോ.അബ്ദുല്‍ അസീസ് എന്നിവര്‍ പ്രസംഗിക്കും. ഡോ.അബൂത്വാഹിര്‍ വിഷയാവതരണവും അഫ്സല്‍ കൊളാരി കീനോട്ട് അവതരണവും നടത്തും.
രാത്രി ഏഴു മണിക്ക് ഡോ.അബ്ദുസ്സലാം മുസ്ലിയാര്‍ ദേവര്‍ശ്ശോല മതപ്രഭാഷണം നടത്തും. പ്രില്‍ 14ന് ഖുത്വ്ബി സമ്മിറ്റ്, ശരീഅ സംഗമം, ഇത്തിഹാദ് കോണ്‍ഫറന്‍സ്, ഉച്ചക്ക് രണ്ടു മണിക്ക് മുഹിബ്ബ്് സംഗമം തുടങ്ങിയ പ്രോഗ്രാമുകള്‍ നടക്കും. മുഹിബ്ബ്സംഗമത്തിന് എ കെ സി മുഹമ്മദ് ഫൈസിയുടെ അധ്യക്ഷതയില്‍ ഹാഫിള് അബൂക്കര്‍ സഖാഫി പന്നൂര്‍ ഉദ്ഘാടനം നിര്‍വഹിക്കും. അബൂബക്കര്‍ സഖാഫി വെണ്ണക്കോട് ആമുഖഭാഷണം നടത്തും. സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, ഇസ്മായില്‍ സഖാഫി പെരുമണ്ണ, സി എം മുഹമ്മദ് അബൂബക്കര്‍ സഖാഫി, ശുക്കൂര്‍ സഖാഫി വെണ്ണക്കോട്, അബ്ദുനാസര്‍ സഖാഫി അമ്പല ക്കണ്ടി തുടങ്ങിയവര്‍ സംബന്ധിക്കും. രാത്രി ഏഴു മണിക്ക് സമാപന ആത്മീയ സമ്മേളനം സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാര്‍ഥനയോടെ ആരംഭിക്കും. റഈസുല്‍ ഉലമ ഇ സുലൈമാന്‍ ഉസ്താദ് ഉദ്ഘാടനം കര്‍മ്മവും ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി സുല്‍ത്വാനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ സനദ് ദാനവും സനദ്ദാന പ്രഭാഷണവും നടത്തും.
ആമുഖഭാഷണം മുഹ്യിസ്സുന്ന പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാരും ലഹരി വിരുദ്ധ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്ത് മയക്കുമരുന്നിന്റെ കരവലയത്തില്‍ നിന്നും വിദ്യാര്‍ത്ഥികളെയും യുവാക്കളെയും കാത്തുരക്ഷിക്കാന്‍ എല്ലാവരും ജാഗരൂകരാവണമെന്ന നസ്വീഹത് ബദ്റുസാദാത് സയ്യിദ് ഇബ്റാഹീം ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍ നിര്‍വഹിക്കും സന്ദേശ പ്രഭാഷണം ടി കെ അബ്ദുറഹ്മാന്‍ ബാഖവിയും നിര്‍വഹിക്കും.
മുഖ്യപ്രഭാഷണം പേരോട് അബ്ദുറഹ്മാന്‍ സഖാഫിയും വയനാട് ഹസ്സന്‍ മുസ്ലിയാര്‍, ഹുസൈന്‍ സഅദി കെ സി റോഡ്, സയ്യിദ് ത്വാഹാ സഖാഫി, സയ്യിദ് മുല്ലക്കോയ തങ്ങള്‍ പെരുമണ്ണ, സി എം ഇബ്റാഹിം സാഹിബ്, എ പി അബ്ദുല്‍ കരീം ഹാജി, കുറ്റൂര്‍ അബ്ദുറഹ്മാന്‍ ഹാജി, ഡോ.അബൂക്കര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. ദുആ സമ്മേളനത്തിന് നൂറുസ്സാദാത് ബായാര്‍ തങ്ങള്‍ നേതൃത്വം വഹിക്കും. പത്രസമ്മേളനത്തില്‍ ജന. സെക്രട്ടറി ടി കെ അബ്ദുര്‍ഹ്മാന്‍ ബാഖവി, ജി അബൂബകര്‍, അഫ്‌സല്‍ കൊളാരി, കെ അബ്ദുന്നാസര്‍, പി കെ എം അബ്ദുറഹ്മാന്‍ സഖാഫി, ടി കെ സി മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.