Kozhikode
സി എം സെന്റര്‍: സി എം ഇബ്‌റാഹീമും അബ്ദുർറഹ്മാൻ ബാഖവിയും ഭാരവാഹികള്‍
കാന്തപുരം എപി അബൂബക്കര്‍ മുസ്‍ലിയാര്‍ മുഖ്യ രക്ഷാധികാരി ആയാണ് പുതിയ കമ്മിറ്റി നിലവിൽ വന്നത്

മടവൂര്‍ | മടവൂർ സി എം സെന്ററിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കാന്തപുരം എപി അബൂബക്കര്‍ മുസ് ലിയാര്‍ (മുഖ്യ രക്ഷാധികാരി), സി.എം ഇബ്‌റാഹീം (പ്രസി), ടി.കെ അബ്ദുറഹ്മാന്‍ ബാഖവി (ജനറല്‍ സെക്ര), എന്‍ അബൂബക്കര്‍ ഹാജി (ഫിനാന്‍സ് സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തിലാണ് കമ്മിറ്റി നിലവിൽ വന്നത്.
കെ.കെ അഹമ്മദ് കുട്ടി മുസ് ലിയാര്‍, കെ ആലിക്കുട്ടി ഫൈസി, പി അഹമ്മദ് കുട്ടി സഖാഫി, ടി കെ മുഹമ്മദ് ദാരിമി, (വൈസ് പ്രസിഡണ്ടുമാര്‍) കെ ഹുസൈന്‍ മാസ്റ്റര്‍, ജി അബൂബക്കര്‍ മാസ്റ്റര്‍, സി.എം മുഹമ്മദ് അബൂബക്കര്‍ സഖാഫി, പി ഹുസൈന്‍ ഹാജി, ടികെ സൈനുദ്ദീന്‍, (സെക്രട്ടറിമാര്‍) എന്നിവരാണ് മറ്റു ഭാരവാഹികൾ.
സി.എം സെന്റര്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിൽ കെ കെ അഹമ്മദ് കുട്ടി മുസ്ലിയാർ അധ്യക്ഷത വഹിച്ചു. ജി അബൂബക്കര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. 2024 – 27 വര്‍ഷത്തേക്കുള്ള ബജറ്റ് ടി.കെ അബ്ദുറഹ്മാന്‍ ബാഖവിയും വാര്‍ഷിക വരവ് ചെലവ് കണക്ക് മുസ്തഫാ സഖാഫി മരഞ്ചാട്ടിയും അവതരിപ്പിച്ചു.
കെ ഹുസൈന്‍ മാസ്റ്റര്‍ സ്വാഗതവും സി.എം അബൂബക്കര്‍ സഖാഫി നന്ദിയും പറഞ്ഞു. മുഹമ്മദ് ഹാജി പാവണ്ടൂര്‍, ഉസ്മാന്‍ മാസ്റ്റര്‍, എന്‍ മൊയ്തീന്‍ ഷ ഹാജി, എ എം അബു ഹാജി, കെ.എം പാറന്നൂര്‍, അഷ്റഫ് മൗലവി കണ്ണൂര്‍, സികെ അബ്ദുറഹ്മാന്‍ മാസ്റ്റര്‍ സംബന്ധിച്ചു.