Connect with us

Dhyan Chand Khel Ratna Award

ശ്രീജേഷിന് മുഖ്യമന്ത്രിയുടെ അഭിനന്ദനം

ധ്യാന്‍ചന്ദിന്റെ പേരിലുള്ള അവാര്‍ഡ് ലഭിച്ചതില്‍ അഭിമാനമുണ്ടെന്നായിരുന്നു പുരസ്‌കാര ലബ്ധിയോട് ശ്രീജേഷിന്റെ പ്രതികരണം

Published

|

Last Updated

തിരുവനന്തപുരം | രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്‌ന പുരസ്‌കാരം ലഭിച്ച ഇന്ത്യയുടെ മലയാളി ഹോക്കി താരം ഒളിമ്പ്യന്‍ പി ആര്‍ ശ്രീജേഷിന് അഭിനന്ദനങ്ങള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഖേല്‍രത്‌ന അവര്‍ഡ് നേടുന്ന മൂന്നാമത്തെ മലയാളിയാണ് ശ്രീജേഷ് എന്ന് അദ്ദേഹം സൂചിപ്പിച്ചു. ഇനിയും കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ ശ്രീജേഷിനു കഴിയട്ടെ എന്ന് ആശംസിക്കുന്നുവെന്നും അദ്ദേഹം ആശംസാ സന്ദേശത്തില്‍ പറഞ്ഞു.

മുന്‍ ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റനും ടോക്യോ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീം അംഗവുമായ ശ്രീജേഷ് ഉള്‍പ്പെടെ 12 പേര്‍ക്കാണ് ഈ വര്‍ഷത്തെ ഖേല്‍രത്‌ന അവാര്‍ഡ്. ഈ മാസം 13 ന് ന്യൂഡല്‍ഹിയില്‍ പുരസ്‌കാരം സമ്മാനിക്കും.

ധ്യാന്‍ചന്ദിന്റെ പേരിലുള്ള അവാര്‍ഡ് ലഭിച്ചതില്‍ അഭിമാനമുണ്ടെന്നായിരുന്നു പുരസ്‌കാര ലബ്ധിയോട് ശ്രീജേഷിന്റെ പ്രതികരണം. പുരസ്‌കാരം സഹതാരങ്ങള്‍ക്കും കുടുംബത്തിനും സമര്‍പ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു.

---- facebook comment plugin here -----

Latest